കൊച്ചി മെട്രോയ്ക്ക് പച്ചക്കൊടി

പദ്ധതി സംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ക്കായി സാമ്പത്തിക സംഘടനാ സമിതിക്ക് വിട്ടുവെന്നും ആലുവാലിയ പറഞ്ഞു. പദ്ധതിക്ക് ആസൂത്രണക്കമ്മീഷന്‍ തടസ്സം നില്‍ക്കില്ലെന്നും ആലുവാലിയ വ്യക്തമാക്കി.
പദ്ധതി ഏതു മാതൃകയില്‍ നടപ്പാക്കണമെന്നത് സംബന്ധിച്ച് പഠനം നടത്തുന്നതിനായാണ് വിവിധ മന്ത്രാലയങ്ങളുടെ കീഴിലുള്ള സാമ്പത്തിക സംഘടനാ സമതിക്ക് വിട്ടിരിക്കുന്നത്. കൊച്ചി മെട്രോയിലെ കേന്ദ്ര, സംസ്ഥാന അനുപാതം സംബന്ധിച്ച തര്‍ക്കമായിരുന്നു പദ്ധതിക്ക് അനുമതി നല്‍കുന്നതിന് കാലതാമസമുണ്ടാക്കിയത്.
ഇക്കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും തത്വത്തില്‍ ധാരണയിലെത്തിയിട്ടുണ്ട.് കേന്ദ്ര, സംസ്ഥാന നിക്ഷേപത്തിന് പുറമെ ശേഷിക്കുന്ന തുക ജാപ്പനീസ് ബാങ്കില്‍ നിന്ന് വായ്പയായി ലഭ്യമാക്കാനാണ് ഇപ്പോള്‍ ധാരണയിലെത്തിയിരിക്കുന്നത്.












Click it and Unblock the Notifications