പശു ചത്തതിന്റെ വിഷമത്തില്‍ ഉടമ ജീവനൊടുക്കി
പട്‌ന: ഓമനിച്ചു വളര്‍ത്തിയ പശു ചത്തതിന്റെ വിഷമത്തില്‍ ഉടമ ജീവനൊടുക്കി. ബീഹാറിലെ പൂര്‍ണിയ ജില്ലയിലാണ് സംഭവം. കുശികാബാഗ് ഗ്രാമനിവാസിയായ ലഖി കാന്ത് ദത്തയെന്ന നാല്‍പത്തിയഞ്ചുകാരനാണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞയാഴ്ച ഓമനിച്ച് വളര്‍ത്തിയിരുന്ന പശു ചത്തുപോയതിനെ തുടര്‍ന്ന് ദത്ത കടുത്ത വിഷമത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബുധനാഴ്ച രാത്രി വീട്ടുവളപ്പിലെ മരത്തില്‍ ദത്ത തൂങ്ങിമരിയ്ക്കുകയായിരുന്നു.
പശുവിനെ ജീവനെപ്പോലെയാണ് ഭര്‍ത്താവ് സ്‌നേഹിച്ചിരുന്നതെന്ന് ദത്തയുടെ ഭാര്യ റാണി പൊലീസിനോട് പറഞ്ഞു. പശുവിനെ വേര്‍പിരിഞ്ഞിരിയ്ക്കാന്‍ ഭര്‍്ത്താവിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് ജീവനൊടുക്കിയത്.
ഭര്‍ത്താവ് പശുതൊഴുത്തിലാണ് കിടന്നുറങ്ങിയിരുന്നതെന്നും ഒരു മനുഷ്യനെപ്പോലെ തന്നെയാണ് ആ ജീവിയെ കരുതിയിരുന്നതെന്നും റാണി പൊലീസിനോട് വിശദീകരിച്ചു.












Click it and Unblock the Notifications