ഒമര്‍ അബ്ദുള്ള വിവാഹമോചിതനാവുന്നു

കഴിഞ്ഞ കുറെ മാസങ്ങളായി ഇരുവരും പിരിഞ്ഞാണ് ജീവിക്കുന്നത്. പായലും മക്കളായ സാഹിറും സാമിറും താമസിക്കുന്ന ഡല്‍ഹിയിലെ അക്ബര്‍ റോഡിലുള്ള വസതിയിലേക്ക് ഒമര്‍ തിരിഞ്ഞു നോക്കിയിട്ട് നാളുകളേറെയായി. ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഡല്‍്ഹിയിലെത്തിയാല്‍ പിതാവ് ഫാറൂഖ് അബ്ദുള്ളയുടെ വസതിയിലാണ് ഒമര്‍ തങ്ങാറുള്ളത്.
ഉഭയകക്ഷി സമ്മതപ്രകാരം പിരിയുകയാണെന്നാണ് അബ്ദുള്ള കുടുംബവുമായി അടുത്തബന്ധമുള്ളവര്‍ പറയുന്നത്. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഉടന്‍ 41കാരന്റെ വിവാഹം ഉടനെ ഉണ്ടാവും. രണ്ടു പേരുകളാണ് എല്ലാവരുടെയും മനസ്സില്‍ ഓടിയെത്തുന്നത്. ഒന്ന് ജമ്മുകശ്മീരിലെ ആഭ്യന്തരമന്ത്രി നാസിര്‍ അസ്‌ലം വാണിയുടെ സഹോദരി. മറ്റൊന്ന് വാര്‍ത്താസമ്മേളനത്തിനിടെ ഒമറിന്റെ കീഴടക്കിയ ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തക.












Click it and Unblock the Notifications