കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറീസ്സയിലെ വെള്ളപ്പൊക്കം മനുഷ്യസൃഷ്ടി?

Google Oneindia Malayalam News

ഭുവനേശ്വര്‍: 22 പേരുടെ മരണത്തിനും ഇരുപതു ലക്ഷത്തോളം പേരും ദുരിതത്തിലുമാഴ്ത്തിയ ഒറീസ്സയിലെ വെള്ളപ്പൊക്കം മനുഷ്യസൃഷ്ടിയാണെന്ന് സംശയം. ഹിരാക്കുഡ് ഡാമില്‍ വെള്ളം തുറന്നു വിടുന്ന കാര്യത്തില്‍ അല്‍പ്പം ശ്രദ്ധ കാണിച്ചിരുന്നെങ്കില്‍ ഈ ദുരന്തം ഉണ്ടാവില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

കനത്ത മഴയെ തുടര്‍ന്ന് ഹിരാക്കുഡ് ഡാമില്‍ നിന്ന് വന്‍തോതില്‍ വെള്ളം തുറന്നു വിടേണ്ടതായി വന്നു. സംസ്ഥാനത്തെ പകുതിയോളം ജില്ലകളിലെ 4000ഓളം ഗ്രാമങ്ങളാണ് ഇതിന്റെ തിക്തഫലം അനുഭവിച്ചത്. 24429 വീടുകളാണ് തകര്‍ന്നടിഞ്ഞത്.

മഹാനദിക്ക് കുറുകെയാണ് ലോകത്തിലെ ഏറ്റവും നീളംകൂടിയ ഡാമുകളിലൊന്നായ ഹിരാക്കുഡ് നിര്‍മ്മിച്ചിട്ടുള്ളത്. ഈ വര്‍ഷം 59 ഗേറ്റുകളിലൂടെയും വെള്ളം പുറത്തേക്കൊഴുക്കുകയായിരുന്നു. പെട്ടെന്നുള്ള തുറന്നുവിടല്‍ ഒഴിവാക്കേണ്ടതായിരുന്നു.

കനത്ത മഴ ലഭിച്ചതാണ് വെള്ളം കൂടാന്‍ കാരണം. കൂടാതെ ഛത്തിസ്ഗഡില്‍ നിന്നുള്ള വെള്ളവും മഹാനദിയിലേക്ക് ഒഴുകിയെത്തിയിരുന്നു. റിസര്‍വോയറിന്റെ മുഴുവന്‍ ഉയരം 630 അടിയാണ്. സാങ്കേതികമായി 590 അടി ഉയരത്തില്‍ മാത്രം വെള്ളം നിര്‍ത്താന്‍ പാടുള്ളൂവെങ്കിലും ഇത്തവണ 602.27 വരെ നിലനിര്‍ത്തിയതിനുശേഷമാണ് ഒഴിവാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

English summary
Sudden release of so much water caused floods in oriss that have killed at least 22 people and affeceted more than two million.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X