ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം ലഭിയ്ക്കുമോ?

എന്തായാലും അതിന് ശേഷം എല്ലാ മാസവും ഒരുവണ എങ്കിലും ലീഗ് ഒളിഞ്ഞും തെളിഞ്ഞും ഈ പ്രശ്നം എടുത്തിടുന്നുണ്ട്.
ലീഗിന്റെ അഞ്ചാം മന്ത്രി മഞ്ഞളാം കുഴി അലി ആയിരിയ്ക്കുമെന്നായിരുന്നു ലീഗ് മന്ത്രിസഭാ വേളയില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ മന്ത്രിക്കസേര മോഹിച്ച അലിയ്ക്ക് കസേര പോയിട്ട് ഇരിയ്ക്കാന്‍ ഒരു പായ പോലും കിട്ടിയില്ല.
ഇപ്പോള്‍ ഇതാ വീണ്ടും ഈ പ്രശ്നം ലീഗ് എടുത്തിട്ടിരിയ്ക്കുന്നു. വിഷയത്തിന് അകാല ചരമം ഉണ്ടാവരുതെന്ന് ലീഗിന് നിര്‍ബന്ധമുണ്ട്. അഞ്ചാം മന്ത്രിസ്ഥാനക്കാര്യത്തില്‍ വൈകാതെ പരിഹാരമുണ്ടാവുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ പി എ മജീദാണ് ഏറ്റുവും ഒടുവില്‍ മലപ്പുറത്ത് പറഞ്ഞത്. ഇതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നെന്നാണ് മജീദ് അവകാശപ്പെടുന്നത്. എന്നാല്‍ മന്ത്രിസ്ഥാനം നല്‍കേണ്ട ഉമ്മന്‍ ചാണ്ടിയാകട്ടെ ഇതിനെക്കുറിച്ച് ഒന്നും പറയുന്നുമില്ല.
അഞ്ചാമത്തെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട യു ഡിഎഫ് തീരുമാനം എന്തായാലും അത് അംഗീകരിയ്ക്കുമെന്ന മുമ്പ് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ മന്ത്രിസ്ഥാനം വേണ്ടെന്ന യു ഡി എഫ് തീരുമാനം ആദ്യം അംഗീകരിച്ച ലീഗ് അത് അങ്ങനെ അങ്ങ് വിട്ട്കളയാന്‍ തയാറായിട്ടില്ല. എല്ലാ മാസവും ഈ പ്രശ്നം കുത്തിപ്പൊക്കുന്നത് ഇതുകൊണ്ടാണെന്ന് അറിയാന്‍ വലിയ രാഷ്ട്രീയപരിജ്ഞാനമൊന്നും വേണ്ട.
ലീഗിന് ഒരു മന്ത്രിസ്ഥാനം കൂടി നല്‍കിയാലും തനിയ്ക്ക് ഒരു പ്രശ്നവും ഇല്ലെന്നാണ് നേരത്തേ മന്ത്രി കെ എം മാണി പറഞ്ഞത്. അതൊക്കെ മാണിയും നാട്ടാരും മറന്നെന്ന് വേണം കരുതാന്‍. ലീഗിന് മന്ത്രിസ്ഥാനം നല്‍കിയാല്‍ മാണി സട കുടഞ്ഞ് എഴുന്നേല്‍ക്കുമെന്ന് പാവം മാണി സാറിനെ അറിയാവുന്ന എല്ലാവര്‍ക്കും അറിയാം.
കാത്തിരുന്ന് കാണാം ലീഗിന്റെയും മാണിയുടേയും മനസ്സിലിരിപ്പ് എന്താണെന്ന്.












Click it and Unblock the Notifications