മമ്മൂട്ടി സിനിമ ഉമ്മന്‍ ചാണ്ടി റിലീസ് ചെയ്യുന്നു

തികച്ചും സൗജന്യമായി നിര്‍മിച്ചു നല്‍കുന്ന ഹ്രസ്വചിത്രത്തിന്റെ സിഡി നടന്‍ മമ്മൂട്ടി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു കൈമാറും. കഴിഞ്ഞ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തില്‍ ഇത്തരത്തിലൊരു ഹ്രസ്വചിത്രം നിര്‍മിച്ചു നല്‍കുമെന്നു മമ്മൂട്ടി, മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും ഉറപ്പ് നല്‍കുകയും പൊതുസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ വാക്കാണ് മമ്മൂട്ടി പാലിയ്ക്കുന്നത്.
ചടങ്ങില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ സാബു ചെറിയാന്‍, സംസ്ഥാന ചലച്ചിത്ര ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സുരേഷ്‌കുമാര്‍, ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.












Click it and Unblock the Notifications