അഭയയുടെ റിപ്പോര്‍ട്ട് തിരുത്തല്‍; വിചാരണ 14ന്

പരിഷ്‌കരിച്ച കുറ്റപത്രം പ്രതികളെ വായിച്ചു കേള്‍പ്പിച്ചു. കേസിലെ പ്രതികളായ ഫോറന്‍സിക് ലാബ് ഉദ്യോഗസ്ഥകളായ ഗീതയും ചിത്രയും കുറ്റം നിഷേധിച്ചു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കമാല്‍ പാഷയാണ് കുറ്റപത്രം പുതുക്കി തയാറാക്കിയത്. ഇതില്‍ ഇനം തിരിച്ചു പ്രതികളുടെ കുറ്റങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നു.
ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വ്യാജരേഖ അസലായി കാണിച്ചു നടത്തിയ വഞ്ചന എന്നിങ്ങനെ പ്രത്യേക തലക്കെട്ടുകളോടെയാണു പുതിയ കുറ്റപത്രം. അഭയയുടെ മരണം ആത്മഹത്യയായി ചിത്രീകരിച്ചു പ്രതികളെ രക്ഷപെടാന്‍ സഹായിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.












Click it and Unblock the Notifications