പണത്തിന്റെ ഉറവിടം വിഎസ് വ്യക്തമാക്കണം: പിസി

പണം പിരിക്കുന്നതിനു വേണ്ടിയാണോ വി.എസ് കേസ് നടത്തുന്നതെന്ന് വ്യക്തമാക്കണം. റൗഫുമായി വി.എസിന് എന്തു ബന്ധമാണുള്ളത്. റൗഫിനെ എന്തിനാണ് വി.എസ് വിശ്വസിക്കുന്നത്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ വ്യക്തമായ തെളിവുകള്‍ ഉള്ള പല കേസുകളും തള്ളിക്കളഞ്ഞ് ആറു കോടതികള്‍ തള്ളിക്കളഞ്ഞ കേസിന്റെ പിന്നാലെയാണ് വര്‍ഷങ്ങളായി വിഎസ് നടക്കുന്നതെന്നും ജോര്‍ജ് ആരോപിച്ചു. കാസര്‍കോട് പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജോര്‍ജ്.
വിഎസ് പണം പിരിക്കുന്നത് പാര്‍ട്ടി ഭരണഘടനയനുസരിച്ചാണോയെന്ന് പോളിറ്റ് ബ്യൂറോയും പ്രകാശ് കാരാട്ടും പരിശോധിക്കണം. പൊതുജനങ്ങളില്‍ പിരിക്കുന്ന പണം അയ്യായിരം രൂപയില്‍ കൂടുതലാണെങ്കില്‍ ജില്ലാ കമ്മിറ്റിയുടെ അനുമതി വേണമെന്ന് പാര്‍ട്ടി വ്യവസ്ഥയുണ്ടായിരിക്കേ ലക്ഷങ്ങള്‍ പിരിക്കാന്‍ വിഎസിന് ആരാണ് അനുമതി നല്‍കിയതെന്നു വ്യക്തമാക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications