കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ് ബുക്കില്‍ സബ്‌സ്‌ക്രൈബ് ബട്ടണ്‍

Google Oneindia Malayalam News

Facebook
ആരുടെയും പബ്ലിക് അപ്‌ഡേറ്റ്‌സ് സബ്‌സ്‌ക്രൈബ് ചെയ്യാനുള്ള സൗകര്യവുമായി ഫേസ്ബുക്ക് രംഗത്ത്. വാസ്തവത്തില്‍ ട്വിറ്ററിലുള്ള ഫോളോയിങ് ബട്ടണു സമാനമാണ് ഇതിന്റെ പ്രവര്‍ത്തനം.

ബുധനാഴ്ച മുതല്‍ മെസ്സേജ്, പോക്ക് ബട്ടണുകളെ പോലെ പ്രൊഫൈലില്‍ ഒരു സബ്‌സ്‌ക്രൈബ് ബട്ടണും കാണാന്‍ സാധിക്കും. സബ്‌സ്‌ക്രൈബ് ചെയ്യുന്നതോടെ അയാളുടെ ഫേസ്ബുക്ക് ഫ്രണ്ട് ആവാതെ പോസ്റ്റുകള്‍ വായിക്കാന്‍ കഴിയും.. ഈ സബ്‌സ്‌ക്രിപ്ഷനില്‍ തന്നെ ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്രമുണ്ട്. ഗെയിം, ഫോട്ടോ അപ് ഡേറ്റ്‌സ് എന്നിവ വേണമെങ്കില്‍ ഒഴിവാക്കം.

എത്ര പേരെ നിങ്ങള്‍ സബ്‌സ്‌ക്രൈബ് ചെയ്തുവെന്ന കാര്യവും എത്ര പേര്‍ നിങ്ങളെ സബ്‌സ്‌ക്രൈബ് ചെയ്തുവെന്ന കാര്യവും പ്രൊഫൈലില്‍ കാണാന്‍ സാധിക്കും. സബ്‌സ്‌ക്രൈബ് ചെയ്യുകയെന്നത് നൂറുശതമാനവും നിങ്ങളുടെ സ്വാതന്ത്രമാണ്. ആരെയും സബ്‌സ്‌ക്രൈബ് ചെയ്യാതിരിക്കാനുള്ള അവകാശവും നിങ്ങള്‍ക്കുണ്ട്.

ഗുഗിള്‍ പ്ലസിന്റെ കുതിപ്പ് തടയുന്നതിനുവേണ്ടി ഫ്രണ്ട്‌സ് ലിസ്റ്റില്‍ വന്‍ മാറ്റങ്ങള്‍ വരുത്തിയ ഫേസ് ബുക്ക് പുതിയ പരിഷാകരത്തിലൂടെ ലക്ഷ്യമിടുന്നത് ട്വിറ്ററിനെ തന്നെയാണ്.

English summary
Facebook introduced user subsribe button for accessing news from non friends. Now users can follow celebrities and political figures. Facebook copied this facility from twitter like changes taken from google+ before
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X