ജപ്പാനില്‍ ശക്തമായ ഭൂകമ്പം

ടോക്കിയോയില്‍ നിന്നും 220 കിലോമീറ്ററോളം അകലെയുള്ള ഇബാരക്കിയാണ് പ്രഭവകേന്ദ്രം. സമൂദ്രനിരപ്പില്‍ നിന്ന് 10 കിലോമീറ്ററോളം താഴെയായതിനാല്‍ സുനാമിയുണ്ടാവാനുള്ള സാധ്യത കുറവാണെന്ന് മെട്രോളജിക്കല്‍ ഏജന്‍സികള്‍ വ്യക്തമാക്കി.
കഴിഞ്ഞ മാര്‍ച്ച് 11ന് ഈ മേഖലയിലുണ്ടായ ഭൂകമ്പത്തില്‍ ഇരുപതിനായിരത്തിലേറെ പേര്‍ മരിച്ചിരുന്നു. ഒരു ലക്ഷത്തോളം പേരെ പെരുവഴിയിലാക്കിയ ഈ ദുരന്തം ജപ്പാനിലെ ആണവിറിയാക്ടറില്‍ പോലും ചോര്‍ച്ചയുണ്ടാക്കിയിരുന്നു. രാജ്യം ഇപ്പോഴും ആണവവികിരണ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications