25കാരി വിമാനത്തില്‍ പൂസായിസെക്‌സിന് പ്രേരിപ്പിച്ചു

ജോഹന്നാസ്ബര്‍ഗില്‍ നിന്നും ലണ്ടനിലേക്ക് വരികയായിരുന്ന വിര്‍ജിന്‍ അറ്റ്‌ലാന്റിക്ക് വിമാനത്തിലായിരുന്നു സംഭവം. മുപ്പതിനായിരം അടി ഉയരത്തില്‍ വിമാനം പറക്കുന്നതിനിടെ താനുമായി സെക്‌സിലേര്‍പ്പെടാനും കാതറീന്‍ വിമാനജോലിക്കാരനെ നിര്‍ബന്ധിച്ചുവത്രേ. ഇതിന് വേണ്ടി ഇയാളുടെ വസ്ത്രത്തില്‍ പിടിച്ചുവലിയ്ക്കുകയും ചെയ്തു.
ഒരു പയിന്റ് വിസ്‌ക്കി അകത്താക്കിയതിന്് ശേഷമാണ് കാതറീന്‍ വിമാനത്തിനുള്ളില്‍ വിളയാടിയത്. കാതറീനെതിരെ ലൈംഗിക പീഡനക്കേസാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. വിമാനയാത്രയ്ക്കിടെ മദ്യപിച്ച് ശല്യമുണ്ടാക്കിയെന്ന കേസും ഇവര്‍ക്കെതിരെയുണ്ട്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലെത്തിയ ഉടനെ കാതറീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയ്ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. കേസ് അടുത്ത ബുധനാഴ്ച കോടതി പരിഗണിയ്ക്കും.












Click it and Unblock the Notifications