നടന്‍ ദര്‍ശന്റെ ആരാധിക ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബാംഗ്ലൂരിലെ ബസവേശ്വര്‍നഗറിലാണ് സംഭവം നടന്നത്. വികലാംഗയായ ദേവിക ഉറക്കഗുളികകള്‍ കഴിച്ചാണ് ആത്മഹത്യയ്ക്ക് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വീ്ട്ടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ട ദേവികയെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപകടനില തരണം ചെയ്ത പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
2010ല്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച ദേവിക നടന്‍ ദര്‍ശന്റെ വലിയ ആരാധികയാണത്രേ. ഭാര്യയെ വെടിവെച്ചതിന് പിന്നാലെ അറസ്റ്റിലായ ദര്‍ശന്‍ മഞ്ഞപ്പിത്ത ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവിടെയെത്തി ദര്‍ശനെ കാണണമെന്ന വാശിയിലായിരുന്നുവത്രേ ദേവിക.
എന്നാല്‍ ആരും കൊണ്ടുപോകാന്‍ തയ്യാറായില്ല. ഇതില്‍ മനംനൊന്ത് ദേവിക കുറച്ചുനാളായി ഭക്ഷണം പോലും കഴിയ്ക്കുന്നില്ലത്രേ. അമ്മയ്ക്ക് ഡോക്ടര്‍ നല്‍കിയ ഉറക്കഗുളികകള്‍ കുട്ടി ഒന്നിച്ചെടുത്ത് കഴിയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.












Click it and Unblock the Notifications