കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമര്‍ രഹസ്യങ്ങളുടെ കലവറ: ജയപ്രദ

  • By Ajith Babu
Google Oneindia Malayalam News

Jayaprada
ദില്ലി: വോട്ടിന് കോഴക്കേസില്‍ അറസ്റ്റിലായ സമാജ്‌വാദി പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ അമര്‍ സിംഗ് രഹസ്യങ്ങളുടെ കെട്ടഴിച്ചാല്‍ പല ഉന്നതരും കുടുങ്ങുമെന്ന് അദ്ദേഹത്തിന്റെ വിശ്വസ്ത എംപിയും നടിയുമായ ജയപ്രദ.

ദില്ലിയിലെ തീസ്ഹസാരി കോടതി വ്യാഴാഴ്ച അമര്‍ സിങിന് അഞ്ചു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് ജയപ്രദയുടെ ഭീഷണി സ്വരത്തിലുള്ള മുന്നറിയിപ്പ്.

രോഗികൂടിയായ അമര്‍സിങ് ക്ഷമ കാണിക്കുന്നതിനാലാണു പല ഉന്നതരും കാണാമറയത്തു സുഖമായി കഴിയുന്നത്. അദ്ദേഹം വായ് തുറന്നാല്‍ പലരുടെയും മുഖംമൂടി വെളിച്ചത്തു വരും. രോഗിയായ അദ്ദേഹം കഠിന പരീക്ഷണങ്ങളാണു നേരിടുന്നത്. എന്നിട്ടും അദ്ദേഹം രഹസ്യങ്ങള്‍ സൂക്ഷിക്കുന്നു. താമസിയാതെ ഉചിത സമയത്ത് ഇതു വെളിപ്പെടുത്തുമെന്നും ജയപ്രദ വ്യക്തമാക്കി.

2008ലെ വോട്ടിനു കോഴ കേസില്‍ അറസ്റ്റിലായ അമര്‍ സിംഗിനു ആരോഗ്യപരമായ കാരണങ്ങളാലാണ് ഉപാധികളോടെ ഇടക്കാല ജാമ്യമനുവദിച്ചത്.

ദില്ലി വിട്ടു പോകരുതെന്നും രണ്ടു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ട് കെട്ടിവെയ്ക്കണമെന്നും പാസ്‌പോര്‍ട്ട് കോടതിയല്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് പോകണമെന്ന അമര്‍ സിങിന്റെ വാദം കോടതി അംഗീകരിച്ചില്ല.

English summary
Amar Singh has been granted bail and asked to return on Monday to a Delhi court where he is being tried for cash-for-votes scam. The Rajya Sabha member was arrested on September 6. His close associate Jaya Prada, who went to meet him at AIIMS in Delhi, has said he will "reveal all, but at the right time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X