കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസ്‍ഹറുദ്ദീന്റെ മകന്‍ അയാസുദ്ദീന്‍ മരിച്ചു

  • By Lakshmi
Google Oneindia Malayalam News

Ayazuddin
ഹൈദരാബാദ്: കോണ്‍ഗ്രസ് എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ അസ്‍ഹറുദ്ദീന്റെ മകന്‍ അയാസുദ്ദീന്‍(19) മരിച്ചു. സെപ്റ്റംബര്‍ 11ന് ഞായറാഴ്ച ബൈക്കപകടത്തില്‍ പരുക്കേറ്റതിനെത്തുടര്‍ന്നാണ് അയാസിനെ ഹൈദരാബാദിലെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അപകടത്തിന്റെ ആഘാതത്തില്‍ അയാസിന്റെ തലച്ചോറിന് ക്ഷതം പറ്റിയിട്ടുണ്ടെന്ന്് ഡോക്ടര്‍മാര്‍ നേരത്തേ അറിയിച്ചിരുന്നു. ഞായറാഴ്ച മുതല്‍ തന്നെ അയാസ് വെന്റിലേറ്ററിലായിരുന്നു. പലവട്ടം അയാസ് മരിച്ചെന്ന് റിപ്പോര്‍ട്ടുകളും വന്നിരുന്നു.

ഹൈദരാബാദിലെ ഔട്ടര്‍ റിങ് റോഡില്‍ വച്ചാണ് അയാസും സുഹൃത്തും ബന്ധുവുമായ യുവാവും സഞ്ചരിച്ച സ്‌പോര്‍ട്‌സ് ബൈക്ക് അപകടത്തില്‍പ്പെട്ടത്. സുഹൃത്ത് ഞായറാഴ്ച തന്നെ മരിച്ചിരുന്നു.

വളര്‍ന്നുവരുന്ന ക്രിക്കറ്റ് താരമാണ് അയാസൂദ്ദീന്‍, സ്‌കൂള്‍ തലത്തിലും മറ്റും അയാസ് ക്രിക്കറ്റില്‍ മികവ് തെളിയിച്ചിരുന്നു.

English summary
Moradabad MP and former cricketer Mohammad Azharuddin youngest son Ayazuddin(19) succumbed to his injuries,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X