• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കാനാവില്ല

  • By Ajith Babu

ദില്ലി: ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിലെ സ്വത്തുമായി ബന്ധപ്പെട്ട അപ്രായോഗിക വിശ്വാസങ്ങള്‍ പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് സുപ്രീംകോടതി. എന്നാല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ സംരക്ഷിച്ചുമാത്രമേ തീരുമാനങ്ങള്‍ എടുക്കുവെന്ന് കോടതി വ്യക്തമാക്കി.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ല. അന്ധവിശ്വാസവും സുരക്ഷയും ഒരുമിച്ച് പോകാനാവില്ലെന്നും കോടതി നിരീഷണം നടത്തി. ക്ഷേത്രത്തിലെ 'ബി നിലവറ തുറക്കുന്നതിനെതിരെ ദേവപ്രശ്‌നത്തിലെ കണ്ടെത്തലുകള്‍ രാജകുടുംബം ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ബി നിലവറ തുറക്കാതെ എങ്ങനെ സുരക്ഷ ഏര്‍പ്പെടുത്താനാകുമെന്നും കോടതി ചോദിച്ച കോടതി മതിയായ സുരക്ഷയില്ലാതെ വന്നാലുണ്ടാകുന്ന അനന്തരഫലങ്ങള്‍ക്ക് രാജകുടുംബം ഉത്തരവാദിത്വമേല്‍ക്കുമോയെന്നും ചോദിച്ചു.

ബി നിലവറ തുറക്കുന്ന കാര്യം കോടതി തന്നെ തീരുമാനിയ്ക്കും. വിദഗ്ധ സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ സെപ്റ്റംബര്‍ 21ന് തീരുമാനം വ്യക്തമാക്കുമെന്നും കോടതി വ്യക്തമാക്കി.

English summary
The Supreme Court has reserved its order on opening of Vault B of the Sree Padmanabhaswamy temple in Thiruvananthapuram till September 21. The court assured the expert committee that tradition would be respected but impractical and superstition will not be taken into account.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more