ലോറിയില്‍ നിന്ന് 4 കോടി രൂപ പിടിച്ചെടുത്തു
ബാംഗ്ലൂര്‍: കര്‍ണാടകയിലെ ബെല്ലാരിയില്‍ ട്രക്കില്‍ നിന്ന് നാല് കോടി രൂപ പിടിച്ചെടുത്തു. അനന്ത്പുര്‍ പൊലീസും മണ്ഡല്‍ റവന്യൂ ഓഫിസറും സംയുക്തമായി നടത്തിയ പരിശോധനയിലാണു പണം കണ്ടെടുത്തത്.
ബെല്ലാരിയില്‍ നിന്ന് ഹൈദരബാദിലേക്ക് പോവുകയായിരുന്ന ലോറിയില്‍ നിന്നാണ് പണം പിടിച്ചത്. തിരച്ചിലിനിടയിലാണ് ബാഗുകളില്‍ സൂക്ഷിച്ച 3.98 കോടി രൂപ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ ഗുണ്ടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
500, 1000 രൂപയുടെ നോട്ടുകെട്ടുകളാണ് ഉണ്ടായിരുന്നതെന്നു പൊലീസ് അറിയിച്ചു. െ്രെഡവറെയും ക്ലീനറെയും ചോദ്യം ചെയ്തുവരികയാണ്. മുന്‍മന്ത്രി ജനാര്‍ദ്ദന റെഡ്ഡിക്കു സംഭവത്തില്‍ പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു.
അനധികൃതഖനനവുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്ത കര്‍ണാടക മുന്‍മന്ത്രി ജനാര്‍ദ്ദന റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ഒബുലപുരം ഖനന കമ്പനിയുടെ മുന്‍ എം.ഡി ശ്രീനിവാസ റെഡ്ഡിയുടെ സഹോദരനാണ് പിടിയിലായവരിലൊരാള്‍. ശ്രീനിവാസ റെഡ്ഡിയെയും ജനാര്‍ദ്ദന റെഡ്ഡിയോടൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ട്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഗുണ്ടക്കല്‍ പൊലീസ് ലോറി തടഞ്ഞ് നിര്‍ത്തി പരിശോധിക്കുകയായിരുന്നു. ഒബുലപുരം ഖനി കമ്പനിയുടെതാണ് പണമെന്നാണ് പൊലീസ് സംശയിക്കുന്നത്.












Click it and Unblock the Notifications