Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി

കല്‍പ്പറ്റ: വയനാട്ടില്‍ മുഖ്യമന്ത്രിയെ സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. വൈത്തിരിയിലും കല്‍പറ്റയിലുമാണ് മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധം അരങ്ങേറിയത്.

കൃഷ്ണഗിരിയില്‍ ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ കൈവശം വച്ചിരിക്കുന്ന ഭൂമി കോടതി നിര്‍ദ്ദേശമുണ്ടായിട്ടും സര്‍ക്കാര്‍ ഏറ്റെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി കാട്ടിയത്. കരിദിനം ആചരിക്കാനും കരിങ്കൊടി പ്രകടനം നടത്താനും സിപിഎം ആഹ്വാനം ചെയ്തിട്ടുണ്ട്.

ജില്ലാ അതിര്‍ത്തിയായ വൈത്തിരിയില്‍ റോഡിനിരുവശവും നിന്ന് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടുകയായിരുന്നു. എന്നാല്‍ കല്‍പറ്റയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നതിനിടെയായിരുന്നു മുഖ്യമന്ത്രി എത്തിയത്. ഇതോടെ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിവീഴുകയായിരുന്നു.

മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന പോലീസ് ഇടപെട്ട് പ്രവര്‍ത്തകരെ മാറ്റി വഴിയൊരുക്കുകയായിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമസിമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധങ്ങള്‍.

ആദിവാസി വനാവകാശ രേഖ വിതരണം ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്കായി മുഖ്യമന്ത്രിയും സംഘവും വയനാട്ടില്‍ എത്തിയത്. കല്‍പറ്റ, ബത്തേരി, പനമരം എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍. പ്രതിഷേധത്തെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ബി.ജെ.പിയും ചടങ്ങുകളില്‍ നിന്ന് വിട്ടു നില്‍ക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+