കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃതദേഹം എലികരണ്ടു; ബന്ധുക്കള്‍ ബഹളം വച്ചു

  • By Lakshmi
Google Oneindia Malayalam News

തൃശ്ശൂര്‍: മെഡിക്കല്‍ കോളെജ് ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തില്‍ എലികടച്ചുവെന്ന ആരോപണം. പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കളും നാട്ടുകാരും മൃതദേഹത്തിന്റെ മുഖത്ത് എലികടിച്ചതുപോലുള്ള പാടുകള്‍ കണ്ട് ബഹളം വച്ചു.

ചൂരക്കാട്ടുകര ഇട്ടാവളപ്പില്‍ രാജേഷിന്റെ ഭാര്യ രമ്യയുടെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആസ്പത്രിയുടെ മോര്‍ച്ചറി ഫ്രീസറില്‍ സൂക്ഷിരുന്നത്.

വ്യാഴാഴ്ച രാവിലെ ഒമ്പതിന് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പുറത്തെടുത്തപ്പോള്‍ ഇടതു കവിളിന്റെ ഭാഗത്ത് നിന്നും മൂക്കിന്റെ വശത്തുനിന്നും മാംസം നഷ്ടപ്പെട്ട രീതിയിലാണ് കണ്ടത്. ചൊവ്വാഴ്ച പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയപ്പോള്‍ ഇങ്ങനെയുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

മൃതദേഹത്തില്‍ മുറിപ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹം മാറ്റിവെച്ചു. വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും മോര്‍ച്ചറിക്ക് മുന്നില്‍ തടിച്ചുകൂടി. പേരാമംഗലം പോലീസും സ്ഥലത്തെത്തി.

മൃതദേഹത്തില്‍നിന്ന് മാംസഭാഗങ്ങള്‍ നഷ്ടപ്പെട്ടിട്ടും ഉത്തരവാദപ്പെട്ടവര്‍ സ്ഥലത്തെത്താതിരുന്നതും വ്യക്തമായ മറുപടി പറയാതിരുന്നതും ആളുകളെ പ്രകോപിപ്പിച്ചു. മൃതദേഹത്തോട് തികഞ്ഞ അവഗണനയും അനാദരവുമാണ് ആസ്പത്രി അധികൃതര്‍ കാണിച്ചതെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

മോര്‍ച്ചറിയുടെ ചുമതലയുണ്ടായിരുന്നവര്‍ക്കെതിരെ അന്വേഷിച്ച് നടപടിയെടുക്കുമെന്ന പ്രിന്‍സിപ്പലിന്റെ ഉറപ്പിനെത്തുടര്‍ന്ന് നാട്ടുകാര്‍ ശാന്തരായി. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം 12.15ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

മോര്‍ച്ചറിയിലെ ഫ്രീസറില്‍ എലി കയറിയിട്ടുണ്ടാകാമെന്ന സംശയത്തിലാണ് ആസ്പത്രി അധികൃതര്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടുമ്പോഴേ ഇതിലെ അവ്യക്തത നീങ്ങുകയുള്ളൂ. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം തലവന്‍, അനാട്ടമി വിഭാഗം തലവന്‍, ആര്‍.എം.ഒ. എന്നിവര്‍ ഉള്‍പ്പെടുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

English summary
In a case of utter grossness, a rat devoured parts of a dead body housed in the mortuary at Thrissur Medical College,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X