കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിള്‍ ഡൂഡില്‍ വിറ്റാമിന്‍ സി!

Google Oneindia Malayalam News

Google Doodle
വെള്ളിയാഴ്ചത്തെ ഗൂഗിള്‍ ഡൂഡില്‍ കണ്ട എല്ലാവരും ഇതെന്താണെന്ന് ആലോചിച്ചിട്ടുണ്ടാവും. ഓറഞ്ചും സ്‌ട്രോബറിയും നാരങ്ങയും പൈനാപ്പിളും നിറഞ്ഞുനില്‍ക്കുന്ന ഒരു ചിത്രം

വിറ്റാമിന്‍ സിയാണ് ഗൂഗിള്‍ സൂചിപ്പിക്കുന്നത്. വിറ്റാമിന്‍ സി കണ്ടുപിടിച്ച ഹങ്കേറിയന്‍ ശാസ്ത്രകാരന്‍ ആല്‍ബെര്‍ട്ട് സെന്റ് ജോര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചാണിത്. 1937ല്‍ ആല്‍ബെര്‍ട്ടിന് നോബല്‍ സമ്മാനം ലഭിച്ചത് ഈ കണ്ടെത്തലിനാണ്.

ഒരു ഭൂവുടമയുടെ മകനായി 1893 സെപ്തംബര്‍ 16നാണ് ആല്‍ബെര്‍ട്ട് ജനിച്ചത്. ഒന്നാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് കോളജ് വിദ്യാഭ്യാസം മുഴുവാനാക്കാന്‍ സാധിച്ചില്ലെങ്കിലും ശാസ്ത്രരംഗത്തെ മഹത്തായ സംഭാവനകള്‍ പരിഗണിച്ച് 1927ല്‍ കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റി ഡോക്ടറേറ്റ് ബിരുദം നല്‍കി അദ്ദേഹത്തെ ആദരിച്ചു. 1947ല്‍ അമേരിക്കയിലേക്ക് താമസം മാറ്റിയ ആല്‍ബെര്‍ട്ട് 1986 ഒക്ടോബര്‍ 22നാണ് അന്തരിച്ചത്.

English summary
Google pay tribute to the hungarian scientist Albert Szent Gyorgyi through doodle, who discovered vitamin C. For this unique contribution he got Nobel prize.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X