കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസ്ഹറിന്റെ മകന്റെ ബൈക്ക് കടക്കാരന്റെ പേരില്‍

  • By Lakshmi
Google Oneindia Malayalam News

Ayazuddin's Super Bike
ഹൈദരാബാദ്: കോണ്‍ഗ്രസ് എംപിയും മുന്‍ ക്രിക്കറ്റ് താരവുമായി മുഹമ്മദ് അസ്ഹറു്ദ്ദീന്റെ മകന്‍ അയാസുദ്ദിന്റെ സ്‌പോര്‍ട്‌സ് ബൈക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒരു ചെരുപ്പുകടക്കാരന്റെ പേരില്‍.

സുസുകി ജിഎസ്എക്‌സ് ആര്‍ 1000 എന്ന ബൈക്കില്‍ ബെറ്റ് വെച്ച് റേസ് നടത്തുന്നതിനിടെയാണ് അയാസിന് അപകടത്തില്‍ പരുക്കേറ്റത്. അപകടത്തിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് ഒരു ചെരുപ്പുകടക്കാരനായ സയിദ് അതര്‍ അലിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തിയത്.

ഇത്രയും വലിയേറിയ സൂപ്പര്‍ബൈക്ക് വാങ്ങാന്‍ ചെരുപ്പുകടക്കാരന് സാമ്പത്തികശേഷിയുണ്ടോയെന്നകാര്യത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരുകയാണ്. നികുതി വെട്ടിപ്പ് നടത്താന്‍ അസ്ഹറുദ്ദീന്‍ ബൈക്ക് കുടുംബസുഹൃത്തും കച്ചവടക്കാരനുമായ അതര്‍ അലിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതായിരിക്കുമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

ദില്ലിയിലെ ഡീലര്‍മാരായ ബിട്ടു ബൈക്ക് 2010ലാണ് 5.27ലക്ഷം രൂപയും 88ശതമാനം നികുതി തുകയും നല്‍കി ബൈക്ക് ഇറക്കുമതി ചെയ്തത്. ഇവരില്‍ നിന്നും 13,12,649 രൂപനല്‍കി സയിദ് ബൈക്ക് സ്വന്തമാക്കിയതായിട്ടാണ് രേഖകളില്‍ ഉള്ളത്.

എന്നാല്‍ അസ്ഹറിന് വേണ്ടിയാണ് ബൈക് ഇറക്കുമതി ചെയ്തത് കടക്കാര്‍ പറയുന്നു. ദില്ലിയിലെ ഡീലര്‍മാരില്‍ നിന്നും അയാസിന്റെ മരണം നടന്ന വെള്ളിയാഴ്ച തന്നെ പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അയാസൂദീന്റെ സംസ്കാരച്ചടങ്ങുകളുള്ളതിനാല്‍ വെള്ളിയാഴ്ച സയിദിനെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇയാളെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

English summary
The Suzuki GSX R1000 which took the life of Azharuddin's son Ayazuddin was registered in the name of a petty footwear trader from the Old City in Hyderabad. Officials are checking if Azhar had bought the bike in the merchant's name to avoid attention of I-T officers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X