കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡി-വഗേല ഉപവാസത്തിന് തുടക്കമായി

  • By Ajith Babu
Google Oneindia Malayalam News

Narendra Modi
അഹമ്മദാബാദ്: ഗുജറാത്തിന്റെ സാമൂഹിക സാമുദായിക ഐക്യത്തിന് വേണ്ടി മുഖ്യമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ച നിരാഹാര സത്യാഗ്രഹത്തിന് തുടക്കമായി. അറുപത്തിയൊന്നാം ജന്മദിനത്തില്‍ തുടക്കം കുറിച്ച മൂന്നു ദിവസത്തെ നിരാഹാരത്തിലൂടെ മോഡി ലക്ഷ്യമിടുന്നത് ദേശീയരാഷ്ട്രീയമാണെന്ന് വിലയിരുത്തലുകള്‍ വന്നുകഴിഞ്ഞു.

ദിവസേന അഞ്ച് ലക്ഷം രൂപ വാടക ഈടാക്കുന്ന ഗുജറാത്ത് യൂനിവേഴ്‌സിറ്റി കണ്‍വെന്‍ഷന്‍ സെന്ററിലെ എയര്‍ കണ്ടീഷന്‍ഡ് എക്‌സിബിഷന്‍ ഹാളില്‍ കനത്ത സുരക്ഷാവലയത്തിലാണ് മോഡി ഉപവാസമനുഷ്ഠിയ്ക്കുന്നത്. ഹാളില്‍ ഒരേ സമയം 10,000 ആളുകളെ ഉള്‍ക്കൊള്ളാനാകും.

ബിജെപിയിലെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി, സുഷമ സ്വരാജ്, അരുണ്‍ ജയ്റ്റ്‌ലി ഉള്‍പ്പെടെയുള്ളവര്‍ മോഡിക്കു പിന്തുണയുമായി അഹമ്മദാബാദിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് പുറമെ എഐഎഡിഎംകെയും അകാലിദളും മോഡിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്.

അതേസമയം മോഡിയുടെ ഉപവാസത്തിന് ബദലായി നിരാഹാര സത്യാഗ്രഹം നടത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് ശങ്കര്‍സിങ് വഗേലയും പ്രഖ്യാപിച്ചിരുന്നു. സബര്‍മതി ആശ്രമപരിസരത്ത് വഗേലയുടെ സത്യാഗ്രഹത്തിനും തുടക്കമായിട്ടുണ്ട്.

ഇതിനിടെ തന്റെ തെറ്റുകള്‍ ചൂണ്ടികാട്ടിയവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് വെള്ളിയാഴ്ച മോഡി തുറന്ന കത്തെഴുതി. കഴിഞ്ഞ പത്തുവര്‍ഷമായി എന്റെ തെറ്റുകളെല്ലാം ചൂണ്ടികാണിച്ചവര്‍ക്ക് നന്ദി പറയുന്നുവെന്നും ഗുജറാത്തിലെ ഒരോ പൗരന്റെയും വേദന തന്റെയും വേദനയാണെന്നും രണ്ടാമത്തെ തുറന്ന കത്തില്‍ മോഡി പറഞ്ഞു.ാജ്യത്തെ പ്രമുഖ പത്രങ്ങളിലെല്ലാം ഈ കത്ത് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

2002ലെ ഗുജറാത്ത് കലാപക്കേസില്‍ മോഡിയെ വിചാരണ ചെയ്യുന്നതു സംബന്ധിച്ച തീരുമാനം വിചാരണക്കോടതിക്കു വിട്ടുകൊണ്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ഉപവാസം സംബന്ധിച്ചു മോഡി പ്രഖ്യാപനം നടത്തിയത്.

English summary
Chief Minister of Gujarat, Narendra Modi reached the fast venue at 10 am today (Sep 17) to begin his three day fast.Narendra Modi also met his mother Narmada Bai before setting out to his fast venue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X