Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗ്ര ആശുപത്രിയില്‍ സ്‌ഫോടനം

Crude Bomb
ന്യൂഡല്‍ഹി: ആഗ്രയിലെ ജയ് ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു. റിസപ്ഷനിലെ ഒരു ബാഗില്‍ ഒളിപ്പിച്ചുവച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് ആഗ്ര മേഖലയുടെ ചുമതലയുള്ള ഐജി പി കെ തിവാരി അറിയിച്ചു.
ചെറിയ പൊട്ടിത്തെറിയാണുണ്ടായതെങ്കിലും റിസപ്ഷന്‍ പരിപൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഉത്തരപ്രദേശ് ഭീകരവിരുദ്ധസേനയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചനയനുസരിച്ച് ഐഇഡി ഉപയോഗിച്ചുള്ള സ്‌ഫോടനമാണ് നടന്നത്. ഒരു ബാറ്ററിയും വയറും സംഭവസ്ഥലത്തുനിന്നു കണ്ടെടുത്തിട്ടുണ്ട്. ദേശീയ സുരക്ഷാ സേനയുടെ ഒരു സംഘവും ആഗ്രയിലേക്ക് തിരിച്ചിട്ടുണ്ട്. ഡല്‍ഹി ഹൈക്കോടതി പരിസരത്ത് പതിനഞ്ചു പേരുടെ ജീവന്‍കളഞ്ഞ ബോംബ് സ്‌ഫോടനത്തിനു തൊട്ടുപിറകെയുള്ള ഈ ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+