കോഴിക്കോട്: പെട്രോള്‍ വില വര്‍ദ്ധനയുടെ ഭാരം കുറയ്ക്കുന്നതിനായി സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതി ഒഴിവാക്കുന്ന കാര്യത്തില്‍ ധനകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി ശനിയാഴ്ച ഉച്ചയ്ക്ക് മുമ്പ് തീരുമാനം കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പെട്രോള്‍ വില വര്‍ദ്ധനയ്‌ക്കെതിരെ സംസ്ഥാനമെങ്ങും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അടിയന്തരനടപടികള്‍ക്കൊരുങ്ങുന്നത്.
പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍ അതിന്റെ പേരില്‍ നിയമം കൈയിലെടുക്കാനോ, ക്രമസമാധാനം തകര്‍ക്കാനോ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കോഴിക്കോട് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
In the backdrop of the petrol price hike and the widespread demand for its rollback, Chief Minister Oommen Chandy on Saturday said his government would soon take a decision on reducing its burden on the common man.