പിതാവ് ശകാരിച്ചു, മകള്‍ തൂങ്ങിമരിച്ചു
ഹൈദരാബാദ്: പിതാവ് ശകാരിച്ചതില്‍ മനംനൊന്ത് പത്താം ക്ലാസ്സുകാരി തൂങ്ങി മരിച്ചു. ആന്ധ്രപ്രദേശിലെ നെച്ചാരത്തുള്ള നരസിംഹറാവു കോളനിയിലെ സുനിതയാണ് മരിച്ചത്.
മാതാവ് രേണുകയുമായി തര്‍ക്കിക്കുന്ന മകളെ പിതാവ് ശാസിച്ചതിനു തൊട്ടുപിറകെ കുളിക്കാനെന്ന നാട്യത്തില്‍ മുറിയിലേക്ക് കയറിയ പെണ്‍കുട്ടി സീലിങില്‍ തൂങ്ങി മരിയ്ക്കുകയായിരുന്നു.
അടുത്ത ബന്ധുക്കളെ പോലും അറിയിക്കാതെ മൃതദേഹം പെട്ടെന്ന് സംസ്‌കരിക്കാന്‍ ശ്രമിച്ചത് പോലിസില്‍ കൊലപാതകമാണെന്ന സംശയമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് വിശദമായ അന്വേഷണത്തിനൊടുവില്‍ നിജസ്ഥിതി ബോധ്യമായതോടെ സംസ്‌കരിക്കാന്‍ അനുവദിക്കുകയായിരുന്നു.












Click it and Unblock the Notifications