എംഎംഎസ് കാട്ടി ബ്ലാക്ക്‌മെയില്‍, യുവാവ് കുടുങ്ങി
കല്യാണ്‍: വീഡിയോ ക്ലിപ്പ് കാട്ടി അയല്‍വാസിയായ പതിനേഴുകാരിയെ ബ്ലാക്ക് മെയില്‍ ചെയ്ത 25കാരനെതിരേ കേസ്. പണം കൊടുത്തില്ലെങ്കില്‍ പെണ്‍കുട്ടിയുടെ മോശപ്പെട്ട ചില ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ നിതിന്‍ സോനാവനുവേണ്ടി പോലിസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലില്‍ കല്യാണിലെ ഖഡ്ക്പാഡയില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടിക്ക് ലിഫ്റ്റ് ഓഫര്‍ ചെയ്ത് നിതിന്‍ കെണിയിലാക്കുകയായിരുന്നു. വിജനമായ സ്ഥലത്തുകൊണ്ടു ബലം പ്രയോഗിച്ചെടുത്ത ചില ചിത്രങ്ങള്‍ വച്ചാണ് യുവാവിന്റെ വിലപേശല്‍.
ഇയാള്‍ ആവശ്യപ്പെട്ട പ്രകാരം പെണ്‍കുട്ടി ആദ്യം പണം നല്‍കിയെങ്കിലും വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ കഴിയില്ലെന്ന് തീര്‍ത്തു പറഞ്ഞു. ഇതില്‍ കുപിതനായ യുവാവ് ഒരു ഫോട്ടോ പെണ്‍കുട്ടിയുടെ വീട്ടിലേക്കയച്ചു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ വീട്ടുകാര്‍ ഉടന്‍ തന്നെ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.












Click it and Unblock the Notifications