കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് പെട്രോളിന് വിലകുറയും

Google Oneindia Malayalam News

കോഴിക്കോട്: വിലവര്‍ധനവിലൂടെ അധികം ലഭിക്കുന്ന നികുതി സര്‍ക്കാര്‍ വേണ്ടെന്ന് വച്ചതോടെ സംസ്ഥാനത്ത് പെട്രോളിന് 70 പൈസയോളം വിലകുറയും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.

ഇതുവഴി സംസ്ഥാനത്തിനു 108 കോടിയോളം രൂപയുടെ നഷ്ടമുണ്ടാവും. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം ഇതു രണ്ടാം തവണയാണ് അധികനികുതി വേണ്ടെന്നു വയ്ക്കുന്നത്. എല്‍ഡിഎഫ് ഭരിയ്ക്കുന്ന കാലത്ത് 16 തവണ പെട്രോള്‍ വില വര്‍ധിച്ചപ്പോള്‍ ഒരു തവണ മാത്രമാണ് അധികവരുമാനം വേണ്ടെന്നു വച്ചത്.

തിങ്കളാഴ്ച പ്രഖ്യാപിച്ചിട്ടുള്ള മോട്ടോര്‍വാഹന പണിമുടക്കില്‍ നിന്നു പിന്‍മാറണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസം ലിറ്ററിന് 3.32 രൂപയോളം വര്‍ധിപ്പിച്ചിരുന്നു. ഇതില്‍ നിന്ന് നികുതി ഉപേക്ഷിച്ചതോടെ പെട്രോള്‍ വില 68.72 രൂപയാവും.

English summary
Kerala Govt. to give up excess tax, pertol price to come down by 70 paise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X