അക്കാദമി ഗണേശ് കുമാര്‍ കുടുംബസ്വത്താക്കുന്നെന്ന്

തന്റെ വകുപ്പിലുള്ള ഇത്തരം സ്ഥാപനങ്ങളില്‍ മന്ത്രി ഗണേശ് കുമാര്‍ നടത്തിയ നിയമനങ്ങള്‍ക്കെതിരേ യുഡിഎഫ് നേതൃത്വം ഉള്‍പ്പെടെ പരാതിയുമായി രംഗത്തുവന്നതിനു തൊട്ടുപുറകെയാണ് സഹോദരിയുടെ നിയമനം.
സഹോദരിയും വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ബാലകൃഷ്ണന്റെ ഭാര്യയുമായ ബിന്ദു ബാലകൃഷ്ണനെ ചലച്ചിത്ര അക്കാദമി ഭരണസമിതിയില്‍ ഉള്‍പ്പെടുത്തിയതാണു പുതിയ ആരോപണങ്ങള്‍ക്കു വഴിവച്ചിട്ടുള്ളത്.
സെന്‍സര്‍ ബോര്‍ഡ് അംഗം എന്ന നിലയിലാണ് ഇവരെ സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗണേശ്കുമാര്‍ മന്ത്രിയാകുന്നതിനു മുമ്പു തന്നെ ബിന്ദു സെന്‍സര്‍ ബോര്‍ഡ് അംഗമാണെന്നാണു മന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ ഇതിനുള്ള വിശദീകരണം.
കഴിഞ്ഞദിവസം രൂപീകരിച്ച ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ തന്റെ പിടിയിലൊതുങ്ങുന്നവരെ മാത്രമാണു ഗണേശ് നിയമിച്ചിട്ടുള്ളതെന്ന് ആരോപണമുണ്ട്. തെരഞ്ഞെടുപ്പു സമയത്ത് ഗണേശ് കുമാറിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങിയവരാണ് ഇവിടെയുള്ളവരെല്ലാം.
ഗണേശും മറ്റുചിലരും ചേര്‍ന്ന് രൂപീകരിച്ച ആത്മ എന്ന സംഘടനയുടെ ഭാരവാഹികളുമാണ് ഇതിലുള്ളതെന്നും ആരോപണമുണ്ട്












Click it and Unblock the Notifications