കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രാന്‍സില്‍ റോഡരികിലെ നമസ്‌കാരത്തിന് നിരോധനം

  • By Lakshmi
Google Oneindia Malayalam News

France Street Prayer
പാരീസ്: പൊതുസ്ഥലത്ത് ഇസ്ലാമിക വസ്ത്രമായ പര്‍ദ്ദയ്ക്കും മുഖാവരണത്തിനും വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ പൊതുസ്ഥലങ്ങളിലെ നമസ്‌കാരത്തിനും ഫ്രാന്‍സിലെ സര്‍ക്കാര്‍ വിലക്ക് കൊണ്ടുവരുന്നു.

പൊതുസ്ഥലത്തെ ജുമാ നമസ്‌കാരങ്ങള്‍ക്കാണ് നിക്കോളാസ് സര്‍ക്കോസിയുടെ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് നടത്തുന്ന കൂട്ടനമസ്‌കാരങ്ങള്‍ തെരുവോരങ്ങളില്‍ നിന്നും മറ്റ് സ്ഥലങ്ങളിലേയ്ക്ക് മാറ്റണമെന്നാണ് നിര്‍ദ്ദേശം. സെപ്റ്റംബര്‍ 16മുതലാണ് തെരുവോരങ്ങളിലെ നമസ്‌കാരത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

തെരുവോരങ്ങളില്‍ നടത്തുന്ന നമസ്‌കാരങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. ഇത് മതേതരത്വത്തിന് എതിരാണ്. ഇനിമുതല്‍ തെരുവോരങ്ങളില്‍ പ്രാര്‍ഥന നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും- ആഭ്യന്തരമന്ത്രി ക്ലോദ് ഗുവെന്റ് പറഞ്ഞു.

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യയുള്ള രാജ്യമാണ് ഫ്രാന്‍സ്. നേരത്തേ ഇവിടെ ബുര്‍ഖ നിരോധനം കൊണ്ടുവന്നത് വലിയ എതിര്‍പ്പിനിടയാക്കിയിരുന്നു.

ഇപ്പോള്‍ വെള്ളിയാഴ്ചകളില്‍ പൊതുസ്ഥലത്ത് നമസ്‌കാരം നടത്തുന്നതിനേര്‍പ്പെടുത്തിയ വിലക്ക് വീണ്ടും ഇത്തരത്തിലുള്ള എതിര്‍പ്പിന് ഇടയാക്കുകയാണ്.

പാരീസിലെ തെരുവോരങ്ങളില്‍ വെള്ളിയാഴ്ച നമസ്‌കാരം നടത്തുന്നവര്‍ക്ക് നഗരത്തിന് വടക്കുള്ള പഴയ ബാരക്കില്‍ പ്രാര്‍ഥന നടത്താമെന്ന് അറിയിപ്പുണ്ട്. സാധാരണ ഇവിടത്തെ പള്ളികളില്‍ വെള്ളിയാഴ്ച നമസ്‌കാരത്തിന് വന്‍തിരക്കാണ് അനുഭവപ്പെടുക.

പള്ളി നിറഞ്ഞ് കവിഞ്ഞാല്‍പ്പിന്നെ ആളുകള്‍ റോഡരുകില്‍ നമസ്‌കരിക്കുകയാണ് പതിവ്. ഇത് പൊതുജനത്തിന് ശല്യമാകുന്നതിനാലാണ് ഇത്തരമൊരു നടപടിസ്വീകരിച്ചിരിക്കുന്നത്.

English summary
A ban on praying in French streets came into effect on Friday, with thousands of the nation's Muslim faithful being moved to temporary alternative spaces for their day of prayer,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X