കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേ പാലില്‍ ഇനി പണം കാണില്ല

Google Oneindia Malayalam News

Paypal
പേ പാല്‍ എക്കൗണ്ടില്‍ ഇനി പണം സൂക്ഷിയ്ക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി. എക്കൗണ്ടില്‍ ബാക്കിയുള്ള പണം അതാത് ദിവസം പേപാലുമായി ഘടിപ്പിച്ച ബാങ്ക് എക്കൗണ്ടിലേക്ക് നീക്കണമെന്ന റിസര്‍വ് ബാങ്കിന്റെ തീരുമാനമാണ് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായിട്ടുള്ളത്.

നേരത്തെ പേ പാലില്‍ നിന്നും പേ പാലിലേക്കുള്ള പെയ്മന്റും ഇന്ത്യയ്ക്കുള്ളിലെ പേപാല്‍ പെയ്മന്റും റിസര്‍വ് ബാങ്ക് തടഞ്ഞിരുന്നു. കൂടാതെ സെപ്തംബര്‍ 26നു ശേഷം വിദേശത്തുനിന്നും 500 ഡോളറിലധികം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സ്വീകരിക്കാന്‍ കഴിയില്ലെന്ന നിബന്ധനയും കൊണ്ടു വന്നിട്ടുണ്ട്.

പാന്‍കാര്‍ഡും ബാങ്ക് എക്കൗണ്ട് നമ്പറും പര്‍പ്പസ് കോഡും നല്‍കാത്ത മെംബര്‍മാര്‍ക്ക് പണം പിന്‍വലിക്കാന്‍ കഴിയില്ലെന്ന മുന്നറിയിപ്പും പേപാല്‍ നല്‍കുന്നുണ്ട്.ക്രെഡിറ്റ് കാര്‍ഡ് ഡീറ്റെയില്‍സ് നല്‍കാതെ സുരക്ഷിതമായി പര്‍ച്ചേസ് ചെയ്യാനുള്ള മാര്‍ഗ്ഗമായിരുന്നു പേപാല്‍.

English summary
Implement RBI’s Guidelines regarding the processing of export-related payments. As a result the following changes will be made to PayPal account. Effective 26th September 2011, you will not be able to receive overseas payments exceeding US$ 500 per transaction into your PayPal account.Any balance will be auto withdrawn out of your PayPal account daily.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X