കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബര്‍ലുസ്കോണിയുടെ അന്തപുരത്തില്‍ 30സുന്ദരിമാര്‍

  • By Lakshmi
Google Oneindia Malayalam News

Berlusconi's Cheer Girls
പാരീസ്: ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്‌കോണിയുടെ ലൈംഗികകേളികളുടെ കഥകള്‍ അവസാനിക്കുന്നില്ല. ഇറ്റലിയിലെ ഒരു അന്വേഷണം സംഘത്തിന്റെ കണ്ടെത്തലുകള്‍ അതിശയിപ്പിക്കുന്നതാണ്. തന്റെ വിരുന്നുകള്‍ക്കും മറ്റും നിറവും കൊഴുപ്പുമേകാന്‍ ബര്‍ലുസ്‌കോണി നടികളും ലൈംഗികത്തൊഴിലാളികളുമായി മുപ്പതു യുവതികളെയാണത്രേ തന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയോഗിച്ചത്.

രണ്ടു വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് ബര്‍ലുസ്‌കോണിയുടെ തനിനിറം പുറത്തുകൊണ്ടുവന്നതെന്ന് അന്വേഷണ സംഘം പറയുന്നു. ഇക്കാര്യങ്ങള്‍ കണ്ടെത്തുന്നതിനായി സംഘം അദ്ദേഹത്തിന്റെ പതിനായിരത്തോളം സംഭാഷണങ്ങളും ടെലിഫോണ്‍ കോളുകളും പരിശോധനയ്ക്ക് വിധേയമാക്കി.

ലൈംഗികത്തൊഴിലാളികളുമായി രാത്രി ചെലവഴിച്ചതിനു ശേഷം അവരുടെ പ്രകടനത്തെ വിലയിരുത്തി ബര്‍ലുസ്‌കോണി പറയുന്ന അഭിപ്രായങ്ങളും സംഭാഷണവും ഉള്‍പ്പെടുന്ന ടേപ്പുകള്‍ വരെ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടത്രേ.

ലൈംഗികത്തൊഴിലാളികളല്ലാത്ത സ്ത്രീകള്‍ പണവും മറ്റു പല സമ്മാനങ്ങളും സ്വീകരിച്ചാണ് ബര്‍ലുസ്‌കോണിയുടെ ഇംഗിതത്തിന് വഴങ്ങിയിരുന്നത്. ബര്‍ലുസ്‌കോണിക്ക് 'സൗകര്യം' ഒരുക്കി നല്‍കിയ എട്ടു പേര്‍ക്കെതിരേ നടപടി എടുക്കണമെന്നാണ് ഇപ്പോള്‍ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. റോം, മിലാന്‍, സര്‍ദിനിയ എന്നിവിടങ്ങളിലുള്ള ഔദ്യോഗിക വസതികളില്‍ 2008നും 2009നും ഇടയിലാണത്രേ ഈ ഇടപാടുകള്‍ നടന്നത്.

പെണ്‍കുട്ടികളില്‍ ചിലര്‍ ലാറ്റിനമേരിക്കയില്‍നിന്നും കിഴക്കന്‍ യൂറോപ്പില്‍നിന്നുമാണ്. ഒപ്പം ശയിക്കുന്നതിന് ഇറ്റാലിയന്‍ നടി മനുവേല അര്‍കുരിക്ക് ബെര്‍ലുസ്‌കോണി നല്‍കിയ വാഗ്ദാനം സാന്‍ റെമോ മ്യൂസിക്കല്‍ ഫെസ്റ്റിവലിന്റെ ആതിഥേയയാക്കാമെന്നായിരുന്നു.

പട്രീഷിയ ഡി' അഡാരിയോ എന്ന ലൈംഗികത്തൊഴിലാളി, ലൊവാന വിസന്‍ എന്ന റൊമാനിയന്‍ ഷോ ഗേള്‍, അടിവസ്ത്ര മോഡല്‍ ഫ്രാന്‍സെസ്‌ക ലന എന്നിവരുമായി ബെര്‍ലുസ്‌കോണി ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആരോപണങ്ങളെല്ലാം പതിവുപോലെ ബര്‍ലുസ്‌കോണി നിഷേധിക്കുകയാണ്. പണം നല്‍കി ലൈംഗിക സംതൃപ്തി നേടുന്നത് എന്തിനാണെന്ന് തനിക്കു മനസിലാകുന്നില്ലെന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. ചോര്‍ത്തിയ ഫോണ്‍ സംഭാഷണങ്ങളും മറ്റും തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ബര്‍ലുസ്‌കോണിയുടെ നിയമസംഘം.

English summary
Silvio Berlusconi hired more than 30 women, including actresses and prostitutes, to attend his private parties, Italian investigators allege,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X