ടിവിയില്‍ ഒരു ഉല്‍പ്പന്നം കണ്ടു കഴിഞ്ഞാല്‍ ഇനി എസ്എംഎസ് അയയ്ക്കാനും വിളിക്കാനും വെബ്‌സൈറ്റ് ലോഗിന്‍ ചെയ്ത് ക്രെഡിറ്റ് കാര്‍ഡിലെ നീളമുള്ള നമ്പറുകള്‍ അടിച്ച് കഷ്ടപ്പെടാനും നിക്കണ്ട. ഏത് ഉല്‍പ്പന്നമാണോ ഇഷ്ടപ്പെട്ടത് അതിനായി ടിവിയില്‍ സ്വാപ് ചെയ്താല്‍ മതി. ഇവിടെ കാര്‍ഡാണ് ജോലിയെടുക്കുന്നത്. ടിവിയില്‍ തെളിയുന്ന പ്രൊഡക്ട് കോഡ് കാര്‍ഡാണ് റീഡ് ചെയ്യുന്നത്. ടിവിയുമായി ഘടിപ്പിക്കുന്ന വിവിധ അപ്ലിക്കേഷനുകള്‍ ബാക്കിയുള്ള ജോലി ചെയ്തുകൊള്ളും. എന്തിനേറെ ബില്ലുവരെ കിട്ടും.
അതേ, ക്രെഡിറ്റ് കാര്‍ഡില്‍ വിപ്ലവകരമായ മാറ്റങ്ങളുമായി മാസ്റ്റര്‍കാര്‍ഡ് വരുന്നു. തുടക്കത്തില്‍ ഗുഗിള്‍ വാലറ്റുമായി സഹകരിച്ചുള്ള പ്രത്യേക കാര്‍ഡുകളില്‍ മാത്രമാണ് ഈ സൗകര്യം. ശബ്ദത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പര്‍ച്ചേസിങ് കാര്‍ട്ടുകള്‍ തയ്യാറാക്കുന്ന തിരക്കിലാണ് ഗൂഗിളും മാസ്റ്റര്‍ കാര്‍ഡും. ടിവിയെ നോക്കി എനിക്കു വിശക്കുന്നുവെന്ന് പറഞ്ഞാല്‍. തൊട്ടടുത്ത് ഭക്ഷണം ലഭിക്കുന്ന റസ്റ്റോറന്റുകളും അവിടത്തെ മെനുവും സ്‌ക്രീനില്‍ തെളിയും നിങ്ങളുടെ കാര്‍ഡുപയോഗിച്ച് പര്‍ച്ചേസിങ് നടത്തി ഭക്ഷണം വരുന്നതിനായി കാത്തിരുന്നാല്‍ മാത്രം മതി.
Mastercard Introduced QkR platform.This application will contains credit card credentials, thus through the product code selecting we can make order from television. For that just need to show the card before number.