തായ്‌ലന്‍ഡ് സ്‌ഫോടനം, മരണം നാലായി

വെള്ളിയാഴ്ച വൈകുന്നേരം ടൂറിസ്റ്റ് കേന്ദ്രമായ സുങ്കൈ കോലോകിലെ ബീര്‍ ബാറിനു സമീപമാണ് ആദ്യ സ്‌ഫോടനമുണ്ടായത്. ഇവിടെ പോലിസെത്തി അന്വേഷണം തുടങ്ങിയപ്പോള്‍ 300 മീറ്റര്‍ അകലെയായി രണ്ടാമത്തെ സ്‌ഫോടനമുണ്ടായി. മൂന്നാമത്തെ സ്‌ഫോടനത്തില്‍ തൊട്ടടുത്തുള്ള ഒരു റസ്‌റ്റോറന്റും അതിനടുത്തുള്ള കെട്ടിടവും തകര്‍ന്നു. റസ്റ്റോറന്റിനു മുന്നില്‍ പാര്‍ക് ചെയ്തിരുന്ന കാറിലുള്ള ബോംബാണ് പൊട്ടിത്തെറിച്ചത്.
സ്‌ഫോടനങ്ങളില്‍ 14 ഓളം വാഹനങ്ങള്‍ക്കും പത്ത് ഷോപ്പുകള്‍ക്കും ഒരു ഹോട്ടലിനും കേടുപാട് പറ്റിയിട്ടുണ്ട്. എട്ടു പേരടങ്ങുന്ന സംഘമാണ് സ്‌ഫോടനത്തിനു പിറകിലെന്ന് പോലിസ് സംശയിക്കുന്നു.












Click it and Unblock the Notifications