കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍: ഇന്ത്യയില്‍ കൊള്ളവില

  • By Ajith Babu
Google Oneindia Malayalam News

Petrol in India is more expensive than 98 other countries
ദില്ലി: രൂപയുടെ വിനിമയ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ താരതമ്യപ്പെടുത്തുമ്പോള്‍ പെട്രോളിനും ഡീസലിനും ഏറ്റവുമധികം വില നല്‍കുന്നതില്‍ ഇന്ത്യക്കാര്‍ മുന്നിലാണെന്ന് റിപ്പോര്‍ട്ടുകള്‍.

98 രാജ്യങ്ങളില്‍ ഇന്ത്യയെക്കാള്‍ കുറഞ്ഞ വിലയ്ക്കാണു ഡീസലും പെട്രോളും വില്‍ക്കുന്നത്. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിന്റെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാവുന്നത്.

പെട്രോളിന് ഏറ്റവും വിലക്കുറവുള്ള രാജ്യം വെനിസ്വേലയാണ്. ലിറ്റിന് 1.14 രൂപ നല്‍കിയാല്‍ ഇവിടെ പെട്രോള്‍ കിട്ടും. ഇറാനില്‍ 4.8 രൂപയാണു വില. ഇറാക്ക്, ഇന്തോനേഷ്യ എന്നിവരും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. യുഎസില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 42.82 രൂപയാണ്.

ഇന്ത്യയില്‍ മാത്രമാണ് പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഇത്രയധികം ഉയര്‍ന്ന നികുതി ഈടാക്കുന്നത്. ഉയര്‍ന്ന ഡീസല്‍ വില ഈടാക്കുന്ന കാര്യത്തില്‍ ലോകത്തു 23 സ്ഥാനത്താണ് ഇന്ത്യ.

English summary
Data of retail prices in countries across the world shows that Indian prices are amongst the highest in the world at current exchange rates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X