ആഗ്ര സ്‌ഫോടനം: 4 പേര്‍ കസ്റ്റഡിയില്‍
ആഗ്ര: ആഗ്രയിലെ ജയ് ആസ്പത്രിയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെയും ആശുപത്രി ജീവനക്കാരെയും വിശദമായി ചോദ്യംചെയ്തുവരികയാണ്.
സ്‌ഫോടനത്തില്‍ ആറ് പേര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. സ്‌ഫോടനം ഭീകരാക്രമണമാണോ എന്ന് ഉടന്‍ പറയാനാവില്ലെന്ന് ആഗ്ര റേഞ്ച് ഐ.ജി. പി.കെ. തിവാരി പറഞ്ഞു. ബാഗിലാക്കിവെച്ചിരുന്ന നാടന്‍ ബോംബാണ് പൊട്ടിയത്.
ശനിയാഴ്ച വൈകിട്ട് 5.15നാണ് സേ്ഫാടനം നടന്നത്. ഈ സമയത്ത് റിസപ്ഷനില്‍ പതിനഞ്ചോളം പേരുണ്ടായിരുന്നു. സേ്ഫാടനത്തെ തുടര്‍ന്ന് രോഗികളും കൂട്ടിരിപ്പുകാരും പരിഭ്രാന്തരായി. പരിക്കേറ്റവര്‍ക്ക് ഇതേ ആശുപത്രിയില്‍ത്തന്നെ ചികിത്സ നല്‍കിയെന്നും സ്ഥിതി ശാന്തമാണെന്നും തിവാരി അറിയിച്ചു.
പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ താജ്മഹലിന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയാണ് ആശുപത്രി. സ്‌ഫോടനത്തെ തുടര്‍ന്ന് താജ്മഹലിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ഭീകരാക്രമണ ഭീഷണിയുള്ള കേന്ദ്രങ്ങളിലൊന്നാണ് താജ്മഹല്‍.












Click it and Unblock the Notifications