അമിതാബ് ബച്ചന്‍ അമര്‍സിംഗിനെ സന്ദര്‍ശിച്ചു

ദീര്‍ഘകാല സുഹൃത്തായിരുന്ന അമിതാഭ് ബച്ചനും അമര്‍ സിങും കഴിഞ്ഞവര്‍ഷം അകന്നിരുന്നു. സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും അമര്‍ പുറത്തായതിന് പിന്നാലെ പാര്‍ട്ടി എംപി സ്ഥാനം രാജിവെയ്ക്കണമെന്ന ആവശ്യം ജയ ബച്ചന്‍ നിരസിച്ചതോടെയാണ് അമര്‍-ബച്ചന്‍ സുഹൃദ് ബന്ധത്തില്‍ വിള്ളല്‍ വീണത്. എന്നാല്‍ ഇടക്കാലത്തെ പിണക്കം മറന്നുകൊണ്ടാണ് ബച്ചന്‍ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) എത്തിയത്.
രാവിലെ പതിനൊന്നുമണിയോടെ മകള്‍ ശ്വേത നന്ദയ്‌ക്കൊപ്പമായിരുന്നു ബച്ചന്‍ അമര്‍സിങിനെ കാണാനെത്തിയത്. 2008 ല്‍ യു.പി.എ സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് വേളയില്‍ എം.പിമാരെ കൈക്കൂലി നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് അമര്‍സിങിനെ സിബിഐ അറസ്റ്റു ചെയ്തത്. ആരോഗ്യകാരണങ്ങളാല്‍ അമര്‍സിംഗിന് ലഭിച്ച ജാമ്യത്തിന്റെ കാലാവധി നാളെ അവസാനിക്കും.












Click it and Unblock the Notifications