ബി നിലവറ തുറന്നതായി വെളിപ്പെടുത്തല്‍

നിലവറയിലെ വെള്ളിപാത്രങ്ങള്‍ കണ്ടിരുന്നതായും എന്നാല്‍ ഉള്‍ഭാഗത്തെ അറ തുറക്കാന്‍ കഴിഞ്ഞില്ലെന്നും അഡ്വക്കേറ്റ് സുന്ദര്‍രാജിന്റെ പ്രതിനിധിയായി സമിതിയിലുണ്ടായിരുന്ന അംഗം വ്യക്തമാക്കി.
ബി നിലവറ തുറക്കരുതെന്ന ദേവപ്രശ്‌നവിധി ഉയര്‍ത്തിയുള്ള രാജകുടുംബത്തിന്റെ വാദങ്ങളെ സുപ്രീം കോടതി കഴിഞ്ഞദിവസം വിമര്‍ശിച്ചിരുന്നു. അന്ധവിശ്വാസവും സുരക്ഷയും ഒന്നിച്ചുകൊണ്ടുപോകാനാവില്ലെന്നും നിലവറ തുറന്നു പരിശോധിയ്ക്കാതെ എങ്ങനെ സുരക്ഷ ഏര്‍പ്പെടുത്തുമെന്നുമായിരുന്നു കോടതിയുടെ ചോദ്യം. എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം നിലവറ തുറക്കരുതെന്നാവശ്യപ്പെടുന്നവര്‍ ഏറ്റെടുക്കുമോയെന്നും കോടതി ചോദിച്ചിരുന്നു.
വന്‍ സമ്പത്ത് സൂക്ഷിച്ചുവെച്ചുവെന്ന് കരുതപ്പെടുന്ന ബി നിലവറ തുറക്കുന്നയാളുടെ വംശം മുടിയുമെന്നായിരുന്നു ദേവപ്രശ്‌നത്തിലെ കണ്ടെത്തല്‍.












Click it and Unblock the Notifications