ചാണ്ടിക്ക് കരിങ്കൊടി കൃഷ്ണപ്രസാദ് അറസ്റ്റില്‍
കല്‍പ്പറ്റ: ബത്തേരിയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ സംഭവത്തില്‍ മുന്‍ എംഎല്‍എ പി കൃഷ്ണപ്രസാദുള്‍പ്പടെ ആറുപേരെ പൊലീസ് അറസ്റ്റുചെയ്തു. കെ ശശാങ്കന്‍ ,വിവി ബേബി,പ്രഭാകരന്‍ നായര്‍ ,ബാബു അബ്ദുള്‍ റഹ്മാന്‍ ,എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റു ചെയ്തത്.
എം.വി.ശ്രേയാംസ്‌കുമാര്‍ എം.എല്‍.എയുടെ കൈവശമുള്ള കൃഷ്ണഗിരി ഭൂമി ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് നടത്തിയ കരിദിനാചാരണത്തിലാണ് നേതാക്കള്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്.
എകെഎസ് സംസ്ഥാനകമ്മറ്റിയംഗം എകെ ശങ്കരന്‍ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications