Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ ചാണ്ടിയുടെ വീട് ഉപരോധിയ്ക്കുന്നു.

Oommen Chandy
കോട്ടയം: കോലഞ്ചേരി പള്ളി തര്‍ക്കത്തില്‍ കോടതി വിധി നടപ്പാക്കുന്നില്ലെന്നാരോപിച്ച് ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ പുതുപ്പള്ളിയില്‍ മുഖ്യമന്ത്രിയുടെ വീട് ഉപരോധിക്കുന്നു.

ഓര്‍ത്തഡോക്‌സ് യുവജനപ്രസ്ഥാനമായ ക്രിസ്ത്യന്‍ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിലാണ് നേതൃത്വത്തിലാണ് ഉപരോധം. വീട്ടില്‍ ഈ സമയം മുഖ്യമന്ത്രി ഉണ്ടായിരുന്നു. നൂറോളം വിശ്വാസികളാണ് ഉപരോധ സമരത്തില്‍ പങ്കെടുത്തത്.

വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ഇരട്ടതാപ്പാണന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ശക്തമായ സുരക്ഷ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം പോലീസ് ഒരുക്കിയിട്ടുണ്ട്.

അതിനിടെ, കോലഞ്ചേരി പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയ ഇരുവിഭാഗങ്ങളെയും പൊലീസ് തടഞ്ഞു. ഓര്‍ത്തഡോക്‌സ് വിഭാഗക്കാരന്‍ കൂടിയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ ഇടവകയിലെ യുവജനവിഭാഗമാണ് ഇപ്പോള്‍ വീട് ഉപരോധിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഇടവകയായ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ പരിപാടികള്‍. കോടതി വിധി നടപ്പാക്കുമെന്നും ജുഡീഷ്യറിയെ മാനിക്കുമെന്നും വാ തോരാതെ പറയുന്ന മുഖ്യമന്ത്രി കോലഞ്ചേരി പ്രശ്‌നത്തില്‍ പ്രതികരിക്കാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പള്ളി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+