ഗാങ്‌ടോക്: സിക്കിമില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ കമ്പനത്തില്‍ സംസ്ഥാനത്ത് 11മരണം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേര്‍ ബീഹാറിലാണ് മരിച്ചത്.സിക്കിം-നേപ്പാള്‍ അതിര്‍ത്തിയാണ് കമ്പനത്തിന്റെ പ്രഭവകേന്ദ്രം. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും കുലുക്കം അനുഭവപ്പെട്ടു.
ആദ്യ ചലനത്തിനുശേഷം മൂന്ന് തുടര്‍ചലനങ്ങളാണുണ്ടായത് നാശനഷ്ടത്തിന്റെ തോത് വര്‍ധിപ്പിച്ചു. ലഖ്‌നോ, പട്ന, കൊല്‍ക്കത്ത, ന്യൂഡല്‍ഹി എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടു. തുടര്‍ ചലനങ്ങളും 5.7, 5.1, 4-6 എന്നിങ്ങനെയാണ് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത്.
വൈദ്യുത, വാര്‍ത്താവിനിമയ സംവിധാനം പരിപൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എയര്‍ഫോഴ്‌സിന്റെ അഞ്ചുവിമാനങ്ങള്‍ സിക്കിമിലേക്ക് തിരിച്ചിട്ടുണ്ട്. സിക്കിമില്‍ ഇപ്പോഴുള്ള വിവിധ സൈനികവിഭാഗങ്ങളെ ജനങ്ങളെ സഹായിക്കാനായി നിയോഗിച്ചിട്ടുണ്ട്.
Strong Earthquake in Sikkim and Nepal border, measuring 6.8 on the Richter Scale.The epicentre of the quake was located at Latitude 27.7 degree North and Longitude 88.2 degree East, according to the India Meteorological Department (IMD).The earthquake claimed four life at Sikkim and another 5 at Nepal