കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ഷോയ്ക്കിടെ അപകടം; മരണം ഒമ്പതായി

  • By Ajith Babu
Google Oneindia Malayalam News

The aeroplane approaches the ground right before crashing during the air show in Reno, Nevada
വാഷിങ്ടണ്‍: അമേരിക്കയിലെ നെവാഡയില്‍, വ്യോമാഭ്യാസ പ്രകടനത്തിനിടെ വിമാനം കാണികളുടെ മേല്‍ തകര്‍ന്നുവീണ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം 9 ആയി. ഗുരുതരമായ പരിക്കേറ്റവരില്‍ ചിലര്‍ മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്.

വെള്ളിയാഴ്ച വെകിട്ട് നടന്ന ലോകപ്രശസ്ത റെനോ വ്യോമാഭ്യാസ മത്സരത്തിനിടെ് യുദ്ധവിമാനം കാണികള്‍ക്കിടയിലേക്ക് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ അന്‍പതിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു.

പ്രശസ്ത വ്യോമാഭ്യാസിയും ഹോളിവുഡ് സിനിമകളിലെ സ്റ്റണ്ട് പൈലറ്റുമായ ജിമ്മി ലീവാര്‍ഡ് പറത്തിയ രണ്ടാം ലോക യുദ്ധകാലത്തെ പി.51 മുസ്റ്റാംഗ് എന്ന ദീര്‍ഘദൂരബോംബര്‍ ്‌യുദ്ധവിമാനമാണ് നിയന്ത്രണം വിട്ട് കാണികള്‍ക്കിടയിലേക്ക് പതിച്ചത്.

മൂന്നാം ലാപ് പറക്കവെ നിയന്ത്രണം വിട്ട മത്സരവിമാനം കാണികള്‍ക്കിടയിലേക്ക് കൂപ്പുകുത്തി പൊട്ടിത്തെറിക്കുകയായിരുന്നു. എണ്‍പതുകാരനായ പൈലറ്റ് ജിമ്മി ലീവാര്‍ഡ് ഉള്‍പ്പെടെ മൂന്നു പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു.

English summary
The death toll rose to nine on Saturday in an air race crash in Reno as investigators determined that several spectators were killed on impact as the 1940s-model plane appeared to lose a piece of its tail before slamming like a missile into a crowded tarmac
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X