70 രൂപയ്ക്കുവേണ്ടി കൊല; 3 പേര്‍ക്ക് ജീവപര്യന്തം
ദില്ലി: 70 രൂപയ്ക്കും മൊബൈല്‍ ഫോണിനുംവേണ്ടി പത്താംക്ലാസുകാരനെ കൊന്ന കേസില്‍ മൂന്നു യുവാക്കള്‍ക്ക് ജീവപര്യന്തം തടവ്. കിഴക്കന്‍ ദില്ലിയിലെ മൊഹമ്മദ് ഇമ്രാന്‍(20), അക്രം(20), മുകേഷ്(21) എന്നിവരെയാണ് ദില്ലി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സഞ്ജയ് ഗ്രാഗ് ശിക്ഷിച്ചത്.
പണവും മൊബൈല്‍ ഫോണും കവര്‍ന്നശേഷമാണ് ധീരജ് എന്ന പത്താം ക്ലാസുകാരനെ കൊലപ്പെടുത്തിയത്. 2010 ഏപ്രില്‍ 18നാണ് സംഭവം. ദൃക്‌സാക്ഷിയായ സ്വപ്ന എന്ന ഒമ്പതാംക്ലാസുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷ.
സ്വപ്‌നയും ധീരജും പാര്‍ക്കില്‍ സംസാരിച്ചിരിയ്ക്കുന്നതിനിടെ അവിടെയെത്തിയ പ്രതികള്‍ ധീരജിന്റെ മൊബൈല്‍ കൈക്കലാക്കാന്‍ ശ്രമിച്ചു. ഇത് ചെറുത്ത ധീരജിനെ കുത്തിവീഴ്ത്തിയ സംഘം മൊബൈലും പഴ്‌സും കവര്‍ന്നെടുക്കുകയുമായിരുന്നുവെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു.












Click it and Unblock the Notifications