നാലാം ക്ലാസുകാരന്‍ മൂന്നാം ക്ലാസുകാരനെ തീയിട്ടു
പാറ്റ്‌ന: ബീഹാറിലെ മുസാഫര്‍പൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥി തൊട്ടുതാഴെയുള്ള ക്ലാസ്സിലെ കുട്ടിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. 75ശതമാനത്തോളം പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണെന്ന് പോലിസ് കേന്ദ്രങ്ങള്‍ അറിയിച്ചു.. പാറ്റ്‌നയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ജിഎവി റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം.
ഇരുവരും തമ്മിലുള്ള കലഹത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത്. മൂന്നാം ക്ലാസ്സുകാരന്‍ ഉറങ്ങികിടക്കുമ്പോള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഇരുവരും തമ്മില്‍ അടിപിടി ഉണ്ടായിരുന്നു. അതിനുശേഷം നിരവധി തവണ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായി സഹപാഠികള്‍ പറഞ്ഞു.












Click it and Unblock the Notifications