കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക ലോകായുക്ത രാജിവച്ചു

Google Oneindia Malayalam News

Sivraj Patil
ബാംഗ്ലൂര്‍: കര്‍ണാടക ലോകായുക്ത അധ്യക്ഷന്‍ ശിവരാജ് വിരുപണ്ണ പാട്ടീല്‍ രാജിവച്ചു. കുടുംബംഗങ്ങള്‍ ബാംഗ്ലൂരില്‍ അനധികൃതമായി സ്വത്ത് കൈയേറിയെന്ന ആരോപണങ്ങളെ തുടര്‍ന്നാണിത്.

മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, മുന്‍ മന്ത്രി കട്ട സുബ്രഹ്മണ്യനായിഡു തുടങ്ങിയവരുമായി ബന്ധപ്പെട്ട ഒട്ടേറെ ഭൂമിയിടപാടുകളെ കുറിച്ചന്വേഷിക്കുന്ന ജസ്റ്റീസ് പാട്ടീല്‍ സ്ഥാനം തുടരുന്നതിനെതിരേ വിവിധ കോണുകളില്‍ നിന്നും സമ്മര്‍ദ്ദം ശക്തമായിരുന്നു.

ദുഷ്ടലാക്കോടെ എനിക്കെതിരേ നടക്കുന്ന പ്രചാരണം അങ്ങേയറ്റം വേദനിപ്പിച്ചു. ഇത്തരം ഒരു സാഹചര്യത്തില്‍ ഞാന്‍ രാജിവയ്ക്കുന്നതാണ് നല്ലത്. ദുഷ്പ്രചാരണത്തിന് കീഴ്‌പ്പെട്ട് ഓഫിസ് വിട്ടിറങ്ങുമ്പോള്‍ എന്നെ വിശ്വസിച്ച ഒട്ടേറെ ആളുകള്‍ നിരാശപ്പെടുന്നതില്‍ എനിക്ക് സങ്കടമുണ്ട്-രാജിക്കത്ത് ഗവര്‍ണര്‍ക്ക് എച്ച് ആര്‍ ഭരദ്വാജിനു കൈമാറിയതിനുശേഷം പാട്ടീല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

English summary
Karnataka Lokayukta Sivaraj Virupanna Patil Resigned. His family illegaly owning residential plots in bangalore created pressure on him."This malicious campaign has deeply hurt and pained me. In this uncongenial atmosphere I have deemed it appropriate to submit my resignation. I am giving up this office yielding to the malicious campaign of a few and letting down the hopes of many who had reposed their faith in me," Patil said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X