മുംബൈ: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പ്രധാനമന്ത്രി പദത്തിനായി മല്‍സരിക്കുകയാണെങ്കില്‍ എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എംഎന്‍എസ്) അധ്യക്ഷന്‍ രാജ് താക്കറെ അറിയിച്ചു.
ഈ രാജ്യത്തിന് നല്ലൊരു ഭരണവും മികച്ചൊരു നേതാവും വേണം. സാമുദായിക സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനുവേണ്ടി മോഡി നടത്തുന്ന ഉപവാസ സമരത്തെ ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുകയാണ്. രാജ്യത്തെ ജനങ്ങളാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കേണ്ടത്.
ചില ബന്ധങ്ങള്‍ രാഷ്ട്രീയത്തിനപ്പുറമാണ്. ചില കാര്യങ്ങള്‍ അങ്ങനെ നോക്കി കാണാന്‍ നമുക്ക് സാധിച്ചാല്‍ അത് വളരെ നല്ല കാര്യമാണ്.
Raj Thackeray said he would support Modi's bid for becoming Prime Minister."The fast of Narendra Modi is entirely different from the reasons being quoted by other people. Public of the country have to deicide whom to elect as their Prime Minster," he added.