കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിക്കിം ഭൂചലനം; മരണം 40 ആയി

  • By Lakshmi
Google Oneindia Malayalam News

Sikkim
ഗാങ്‌ടോക്ക്: സിക്കിം-നേപ്പാള്‍ അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തില്‍ മരണം 40 ആയി. ഈ പ്രദേശങ്ങളില്‍ പെയ്യുന്ന കനത്ത മഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവുകയാണ്. സിക്കിമില്‍ 19 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നേപ്പാളിലും ടിബറ്റിലും ഏഴ് പേര്‍ വീതവും ബീഹാറില്‍ 2ഉം ബംഗാളില്‍ 6ഉം പേരാണ് മരിച്ചതെന്നാണ് കണക്കുകള്‍.

സിക്കിമിലെ പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ആയിരക്കണക്കിന് ആളുകളാണ് സര്‍ക്കാര്‍ ഒരുക്കിയ താവളങ്ങളില്‍ കഴിയുന്നത്. ഞായറാഴ്ച വീടുകള്‍ക്കു പുറത്ത് കഴിച്ചുകൂട്ടുകയായിരുന്നു സിക്കിമിലെ ഭൂരിപക്ഷം പേരും. ഗാങ്‌ടോക്കില്‍ കടകമ്പോളങ്ങള്‍ തുറന്നിട്ടില്ല.

ഗാങ്‌ടോക്കിലേക്കു പുറപ്പെട്ട നാനൂറോളം രക്ഷാപ്രവര്‍ത്തകര്‍ മണ്ണിടിച്ചില്‍ മൂലം വഴിയില്‍ കുടുങ്ങിയത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി കരസേന, വ്യോമസേന എന്നിവയില്‍ നിന്നുള്ള സൈനികര്‍ രംഗത്തുണ്ട്.

എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ കൂടി രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതോടെ മരണസംഖ്യയുടെ കൂടുതല്‍ വ്യക്തമായ ചിത്രം ലഭിച്ചേക്കും. മരണസംഖ്യ കൂടാനിടയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.ഭൂചലനത്തില്‍ ടിബറ്റിലും ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നുവീണിട്ടുണ്ട്. 22 പേര്‍ക്കു പരുക്കേറ്റു.

English summary
The death toll in the powerful earthquake rose to 40 with 19 people being killed in Sikkim, five in West Bengal, seven each in Nepal and Tibet, even as rescue and relief operations were today (Sept 19) stepped up in the affected areas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X