സെക്‌സ് ആഭാസം, ഭാര്യ കല്ലുകൊണ്ടടിച്ചുകൊന്നു
ബെതുള്‍: മൊബൈലിലെ സെക്‌സ് വീഡിയോയില്‍ ഉള്ളതുപോലെ ലൈംഗികബന്ധത്തിനു വഴങ്ങാത്തതിന് ക്രൂരമര്‍ദ്ദനം അഴിച്ചുവിട്ട ഭര്‍ത്താവിനെ യുവതി കല്ലുകൊണ്ടടിച്ചുകൊന്നു. 30 കാരിയായ അനിതയെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മധ്യപ്രദേശിലെ പതഖാഡെ പ്രേം നഗറിലാണ് സംഭവം. പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനു പ്രേരിപ്പിച്ചപ്പോള്‍ വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവായ രാമചന്ദ്രന്‍ കല്ലുപയോഗിച്ച് യുവതിയുടെ തലക്കിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. കല്ലുപിടിച്ചുവാങ്ങി അനിത രാമചന്ദ്രന്റെ തലക്കിടിച്ചതാണ് മരണത്തിലേക്ക് നയിച്ചത്.
മൊബൈലിലുള്ള ചില അശ്ലീല ചിത്രങ്ങളാണ് ഇതിനെല്ലാം കാരണം. കൊല നടത്തിയതിനുശേഷം യുവതി പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. രാമചന്ദ്രന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയതിനുശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂവെന്നാണ് പോലിസ് നിലപാട്.












Click it and Unblock the Notifications