സികെപിയ്ക്ക് വിനയായത് ശശിയ്‌ക്കെതിരായ പരാതി?

കേരള കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറിയായിരിക്കം 26 ലക്ഷം രൂപയുടെ ഫണ്ട് തിരിമറി നടത്തിയെന്നതാണ് സികെപിയ്‌ക്കെതിരെയുള്ള ആരോപണം. എന്നാല്‍ ഇതൊരു വെറും കാരണമാണെന്നും യഥാര്‍ത്ഥത്തില്‍ സികെപിയ്ക്ക് അനിഷ്ടം നേടിക്കൊടുത്തത് ശശിയ്‌ക്കെതിരെ നല്‍കിയ പരാതിയാണെന്നുമാണ് സൂചന.
വി.എസിന്റെ ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുകയും ഒരു വിഭാഗത്തിനൊപ്പവും നിലയുറപ്പിക്കാതെ നില്‍ക്കുകയും ചെയ്ത നേതാവായിരുന്നു സികെപി. പി. ശശിക്കെതിരായ പരാതി പിണറായി വിജയനോടു മാത്രമല്ല, വി.എസ് അച്യുതാനന്ദനോടും സികെപി നേരിട്ട് പറഞ്ഞിരുന്നു.
കര്‍ഷകസംഘം ഫണ്ടിനെച്ചൊല്ലിലുള്ള പ്രശ്‌നങ്ങള്‍ നാളുകള്‍ക്ക് മുമ്പെ തന്നെ പുകയുന്നുണ്ടായിരുന്നു. എന്നാല്‍ ശശി പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് സി കെ പിക്കെതിരെ നടപടി വേഗത്തിലാക്കാന്‍ നീക്കങ്ങള്‍ നടന്നത്.
കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഫണ്ട് വിവാദത്തെ കുറിച്ച് അന്വേഷിച്ചത്. സി കെ പിയെ ഗുരുതരമായി കുറ്റപ്പെടുത്തുന്നതാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.












Click it and Unblock the Notifications