കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രസമ്പത്ത് രാജ്യത്തിന്റേത്: പിണറായി

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണസംവിധാനങ്ങള്‍ ഗുരുവായൂര്‍ മാതൃകയിലാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ക്ഷേത്രഭരണത്തില്‍ രാജകുടുംബത്തെ കൂടി ഉള്‍പ്പെടുത്തിയുള്ള ഭരണസമിതിയുണ്ടാക്കണമെന്നാണ് സിപിഎമ്മിന്റെ അഭിപ്രായമെന്നും പിണറായി വ്യക്ത്മാക്കി. ക്ഷേത്രത്തിന്റെ കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ പൊതുജനങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുക്കണം.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് രാഷ്ട്രത്തിന്റെ പൊതു സമ്പത്താണെന്നും അത് എങ്ങനെ വിനിയോഗിക്കണമെന്നതിനെ കുറിച്ച് പൊതുജനമദ്ധ്യത്തില്‍ ചര്‍ച്ച നടത്തണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ പറഞ്ഞു.

ദേവപ്രശ്‌നം സംബന്ധിച്ച സുപ്രീംകോടതി വിമര്‍ശനം ശ്രദ്ധേയമാണ്. അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനം നിരുത്സാഹപ്പെടുത്തണമെന്ന് പരമോന്നത നീതിപീഠം തന്നെ വ്യക്തമാക്കിയിട്ടുണ്ട്്. ക്ഷേത്ര സ്വത്ത് സംബന്ധിച്ച് പാര്‍ട്ടി സ്വീകരിച്ച പൊതുനിലപാടുകള്‍ക്ക് അനുസരിച്ച് കേസിനു പോകണമെങ്കില്‍ കേസിനുപോകുമെന്നും പിണറായി പറഞ്ഞു.

പെട്രോള്‍ വില വര്‍ധന സംബന്ധിച്ച് കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും ഒത്തുകളിക്കുക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. എണ്ണവില നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കണം. സംസ്ഥാനത്ത് നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താമെന്ന് യുഡിഎഫ് സര്‍ക്കാര്‍ വ്യാമോഹിക്കേണ്ട.

പാര്‍ട്ടി സമ്മേളനങ്ങളില്‍ വിഭാഗീയത പ്രവണതയ്ക്ക് പൂര്‍ണമായും അറുതി വരുത്താനാകുമെന്ന് സംസ്ഥാന സമിതിയോഗം വിലയിരുത്തിയിട്ടുണ്ട്. പാര്‍ട്ടി സമ്മേളനങ്ങള്‍ക്കുള്ള മാര്‍ഗരേഖ കേന്ദ്രകമ്മിറ്റി നല്‍കിയിട്ടുണ്‌ടെന്നും സി.കെ.പി. പത്മനാഭനെതിരായ സംഘടനാ നടപടിയെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്നും പിണറായി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X