ജോര്‍ജിന്റെ മകന് അശ്ലീല എസ്എംഎസ്;ഒരാള്‍ പിടിയില്‍
ഈരാറ്റുപേട്ട: ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിനെക്കുറിച്ച് അപകീര്‍ത്തികരമായ എസ്എംഎസ്. അയച്ചതിന് എസ്എഫ്‌ഐ. ജില്ലാ നേതാവ് പോലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്‌ഐ. ജില്ലാക്കമ്മിറ്റി അംഗം പൂഞ്ഞാര്‍ കൈപ്പള്ളി വലിയപറമ്പില്‍ സെബിന്‍ ജോസഫി (24)നെ ഈരാറ്റുപേട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്.
പിസി ജോര്‍ജ്ജിന്റെ മകനും യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അഡ്വക്കേറ്റ് ഷോണ്‍ ജോര്‍ജ്ജിന്റെ മൊബൈല്‍ ഫോണിലേക്കാണ് സന്ദേശം അയച്ചത്.
പിസി ജോര്‍ജ്ജിന് അപമാനമുണ്ടാക്കുന്ന അശ്ലീല എസ്.എം.എസ്. 13ന് മൂന്നുതവണ ലഭിച്ചതായി മകന്‍ ഈരാറ്റുപേട്ട പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഈരാറ്റുപേട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്. ഞായറാഴ്ച അറസ്റ്റുചെയ്ത പ്രതിയെ ബന്ധുക്കളുടെ ജാമ്യത്തില്‍ വിട്ടയച്ചു.












Click it and Unblock the Notifications