എല്‍ഡിഎഫ്-ബിജെപി ഹര്‍ത്താല്‍ തുടങ്ങി

തിരുവനന്തപുരം നഗരത്തില്‍ ഹര്‍ത്താല്‍ ചെറിയ അക്രമസംഭവങ്ങളൊഴിച്ചു നിര്‍ത്തിയാല്‍ സമാധാനപരമാണെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. കടകമ്പോളങ്ങള്‍ തുറന്നിട്ടില്ല. ഇരുചക്ര വാഹനങ്ങളുള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. രാവിലെ ചിലയിടിങ്ങളില്‍ കെ.എസ്.ആര്‍,.ടി.സി കോണ്‍വോയ് അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തിയെങ്കിലും ഇപ്പോള്‍ അതും നിലച്ചിരിയ്ക്കുകയാണ്. സ്വകാര്യ ബസ്, ടെമ്പോ, ടാക്‌സി, ഓട്ടോറിക്ഷകള്‍ തുടങ്ങയവ നിരത്തിലിറങ്ങിയില്ല. സ്‌കൂളുകള്‍, കോളേജുകള്‍ തുടങ്ങിയവ അടഞ്ഞുകിടന്നു.
മോാട്ടോര്‍ തൊഴിലാളി സംഘടനകളുടെ ഏകോപന സമിതി വാഹനപണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അടിക്കടിയുള്ള പെട്രോള്‍ വിലവര്‍ദ്ധന ഒഴിവാക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞ സര്‍ക്കാര്‍ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ ഒഴിച്ചാല്‍ ഹര്‍ത്താല്‍ സമാധാനപരമാണ്. കൊല്ലത്ത് വിവാഹപാര്‍ട്ടി സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ കല്ലേറുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ആലപ്പുഴ പുറക്കാട്ട് കെ.എസ്.ആര്‍.ടി.സി ബസിനു നേരെ കല്ലേറുണ്ടായതില്‍ പാലക്കാട്- തിരുവനന്തപുരം സൂപ്പര്‍ എക്‌സപ്രസിന്റെ ചില്ലുകള്‍ തകര്‍ന്നു.












Click it and Unblock the Notifications